കോട്ടയം;ചാണ്ടി ഉമ്മൻ അൽപ്പ സമയത്തിനുള്ളിൽ നാമനിർദേശ പത്രിക സമർപ്പിക്കും' നാമനിർദേശ പത്രിക ഉമ്മൻചാണ്ടിയുടെ കല്ലറയിൽ വച്ച് പ്രാർഥിച്ച്,മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങി ശേഷം പുതുപ്പള്ളി പള്ളിയിലേക്ക് പുറപ്പെട്ടു.
അവിടെ പ്രാർഥനകളിൽ പങ്കെടുത്ത ശേഷമാകും നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുക. പാമ്പാടി ഇലക്ഷൻ കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷമാണ് പള്ളിക്കത്തോട്ടിലുള്ള പാമ്പാടി ബിഡിഒ ഓഫീസിൽ നാമനിർദേശ പത്രിക സമർപ്പിക്കുക. ഇന്ന് പതിനൊന്നരയോടെയാണ് പത്രിക സമർപ്പിക്കുക.ചാണ്ടി ഉമ്മന്‍ കെട്ടി വെക്കാനുള്ള 10,001 രൂപ നൽകുന്നത് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ സിഒടി നസീറിന്റെ ഉമ്മയാണ്. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ വച്ചാണ് തുക കൈമാറുക.
സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. പത്രികാ സമർപ്പണത്തിന് പിന്നാലെ അകലകുന്നം, കൂരോപ്പട പഞ്ചായത്തുകളിലും ചാണ്ടി ഉമ്മൻ പ്രചാരണം നടത്തും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.