ബെംഗളൂരു;ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നേതാക്കളെ കോൺഗ്രസിലെത്തിക്കാൻ നീക്കം. ‘ഓപ്പറേഷൻ ഹസ്ത’ എന്ന പദ്ധതിക്കാണ് കർണാടക കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്.
മുതിർന്ന ബിജെപി നേതാക്കളെ കോൺഗ്രസിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബിജെപി മുൻമന്ത്രിമാരായ എസ്.ടി. സോമശേഖർ, എം.ടി.ബി നാഗരാജ് എന്നിവർ കോൺഗ്രസുമായി കൈകോർക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്.
നേരത്തെ സംസ്ഥാനത്ത് ഓപ്പറേഷൻ ലോട്ടസ് എന്ന പദ്ധതി ബിജെപി നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ നേതാക്കളാണ് എസ്.ടി. സോമശേഖറും എം.ടി.ബി നാഗരാജും. നിലവില്‍ യശ്വന്ത്പുരിൽനിന്നുള്ള ബിജെപി എംഎൽഎയാണ് സോമശേഖർ.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് തന്റെ ഗുരു എന്ന് അടുത്തിടെ ഒരു പൊതുപരിപാടിയിൽ അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ താൻ എന്തുനേടിയിട്ടുണ്ടോ അതെല്ലാം ശിവകുമാറിന്റെ അനുഗ്രഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍മന്ത്രി എ.ടി.ബി. നാഗരാജ് തന്റെ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ബിജെപിയില്‍ എത്തിയശേഷം തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയ മുതിർന്ന നേതാവ് എച്ച്. വിശ്വനാഥ് കോൺഗ്രസിലേക്കു തിരിച്ചു പോകുകയാണെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.