ഒറ്റപ്പാലത്ത് ഉപയോഗ ശൂന്യമായി കിടന്ന കിണറിനുള്ളിൽ ഉഗ്രസ്ഫോടനം' പ്രദേശത്തെ ആറോളം വീടുകൾക്ക് കടുപാടുകൾ സംഭവിച്ചു'കരണമറിയാതെ ജനങ്ങൾ

പാലക്കാട്; ഒറ്റപ്പാലത്ത് ഉപയോഗ ശൂന്യമായി കിടന്ന കിണറിനുള്ളിൽ ഉഗ്രസ്ഫോടനം' പ്രദേശത്തെ ആറോളം വീടുകൾക്ക് കടുപാടുകൾ സംഭവിച്ചതായി സംവാവസ്ഥലത്തെത്തിയ പോലീസ് അറിയിച്ചു.


ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സ്വകാര്യ വളപ്പിലെ കിണറ്റിൽ ഉഗ്രശേഷിയുള്ള പൊട്ടിത്തെറി. വർഷങ്ങളായി ഉപയോഗിക്കാത്ത കിണറ്റിൽ തള്ളപ്പെട്ടിരുന്ന മാലിന്യങ്ങളിൽ സ്ഫോടക ശേഷിയുള്ള വാതകങ്ങൾ രൂപപ്പെട്ടിരിക്കാമെന്നാണു സയന്റിഫിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം.

മാലിന്യങ്ങൾക്കു തീ പിടിച്ചപ്പോൾ ഇതു പൊട്ടിത്തെറിയായി മാറിയതാകാമെന്നും കരുതുന്നു. പൊട്ടിത്തെറിയെ തുടർന്ന് മാലിന്യങ്ങൾ പുറത്തേക്കു തെറിച്ചിരുന്നു. തീയിടാൻ ഉപയോഗിച്ചതെന്നു കരുതുന്ന കനമുള്ള പേപ്പർ സമീപത്തെ തെങ്ങിനു മുകളിൽനിന്നാണു കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു.

സ്ഥലത്തു മറ്റു സ്ഫോടക വസ്തുക്കളുടെ സാന്നിധ്യമൊന്നും കണ്ടെത്തിയിട്ടില്ല. റവന്യു, പൊലീസ്, ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !