പാലക്കാട്:അഞ്ചുദിവസം പ്രായമായ കുഞ്ഞിന് അമിത വാക്സീൻ കുത്തിവെച്ച് ഗുരുതരാവസ്ഥയിൽ.പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. പള്ളിക്കുളം സ്വദേശികളായ നാദിർഷ-സിബിനിയ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനാണ് ആശുപത്രി ജീവനക്കാരി കുറിപ്പിലില്ലാത്ത വാക്സിൻ നൽകിയത്.
ആഗസ്റ്റ് 12ാം തീയതിയായിരുന്നു കുഞ്ഞിന്റെ ജനനം. അന്ന് ആശുപത്രിയിൽ നിന്നു തന്നെ പോളിയോ ഉൾപ്പടെയുള്ള ചില മരുന്നുകൾ നൽകിയിരുന്നു. അഞ്ചാം ദിവസം ബിസിജി വാക്‌സിൻ അടുത്തുള്ള പ്രാഥിമാകാരോഗ്യ കേന്ദ്രത്തിൽ നിന്നെടുക്കണം എന്നും നിർദേശം നൽകി. അങ്ങനെയാണ് കുടുംബം പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. ഡോക്ടർ ബിസിജിക്കായി നഴ്‌സിനടുത്തേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. എന്നാൽ നഴ്‌സ് അമിത ഡോസ് വാക്‌സിനാണ് കുഞ്ഞിന് കുത്തി വച്ചത്.
ബിസിജി മാത്രമെടുത്താൽ മതിയെന്ന് ദമ്പതികൾ അറിയിച്ചെങ്കിലും നഴ്‌സ് മൂന്ന് തവണ കുത്തിവയ്ക്കുകയായിരുന്നു. ബിസിജി സാധാരണ കയ്യിലാണ് കുത്തിവയ്ക്കാറുള്ളതെങ്കിലും നഴ്‌സ് കയ്യിലും രണ്ട് കാലുകളിലുമായാണ് കുത്തിവയ്‌പെടുത്തത്. ഇതിൽ സംശയം തോന്നിയ ദമ്പതികൾ ഡോക്ടറുമായി ഇതിനെക്കുറിച്ച് സംസാരിക്കുകയും നഴ്‌സിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി അറിയുകയുമായിരുന്നു.
തുടർന്ന് കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് കടുത്ത പനിയും ശ്വാസതടസ്സവും അസ്വസ്ഥതയും ഉണ്ടെന്നാണ് വിവരം. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.