'എൽ നിനോ പ്രഭാവം ' സംസ്ഥാനം കൊടും വരൾച്ചയുടെ ദിനങ്ങളിലേക്കെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ

തിരുവനന്തപുരം: കേരളത്തിൽ വരാൻ പോകുന്നത് കൊടും വരൾച്ചയുടെ ദിനങ്ങളെന്ന് കാലാവസ്ഥ വിദഗ്ധർ. എൽ നിനോ പ്രഭാവവും ഇന്ത്യൻ മഹാസമുദ്രത്തിലെ ഉയർന്ന താപനിലയുമാണ് കേരളത്തിൽ ചൂട് കൂടാൻ കാരണം. ഇങ്ങനെ പോയാൽ വരൾച്ച ഉണ്ടാകുമെന്ന മുന്നറിയിപ്പും കാലവസ്ഥ വിദഗ്ധർ നൽകുന്നുണ്ട്.


കാലവർഷം പിന്നിട്ട ശേഷവും ലഭിക്കേണ്ട മഴ ഇക്കുറി കേരളത്തിന് കിട്ടിയില്ല. 39 ശതമാനത്തിന്റെ മഴയുടെ കുറവ് ഉണ്ടായതായി കാലവസ്ഥ വിദഗ്ധർ പറയുന്നു. 2016ന് സമാനമായ സാഹചര്യം ഇത്തവണ ഉണ്ടാകുമെന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നു. 

കാലവർഷം ദുർബലമായതോടെ ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴടിയിലേറെ ജലനിരപ്പ് താഴ്ന്നു. 2015-2016 കാലഘട്ടത്തിലായിരുന്നു എൽനിനോ പ്രതിഭാസം കേരളത്തിൽ ഏറ്റവും രൂക്ഷമായത്.

2015 ൽ 25 ശതമാനത്തിന്റെയും പതിനാറിൽ 35 ശതമാനത്തിന്റെയും മൺസൂൺ മഴയുടെ കുറവുണ്ടായി. നൂറ് വർഷത്തിനിടെ ഏറ്റവും ചൂട് കൂടിയ ജൂലൈ മാസമാണ് കടന്നുപോയത്. ഏറ്റവും രൂക്ഷമായ കാലവസ്ഥ സാഹചര്യമാണ് സംജാതമായിട്ടുള്ളതെന്ന് കാലവസ്ഥ വിദഗ്ധർ പറയുന്നു. എൽ നിനോയ്‌ക്കൊപ്പം ഇന്ത്യൻ മഹാസമുദ്രത്തിന്റെ മധ്യഭാഗത്ത് താപനില ഉയർന്നതും കേരളത്തിലെ ഇപ്പോഴത്തെ ചൂട് കൂടുന്നതിന് കാരണമായി. 

മൺസൂൺ മേഘങ്ങളും കാറ്റും അനുകൂലമല്ലാത്തതും തിരിച്ചടിയായി. കാലവർഷത്തിൽ കഴിഞ്ഞ ദിവസം വരെ ലഭിക്കേണ്ടിയിരുന്നത് 155.6 സെന്റി മീറ്റർ മഴയായിരുന്നു. പെയ്തതാകട്ടെ 87.7 സെന്റി മീറ്റർ മാത്രവും. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാല് മാസത്തെ കാലവർഷത്തിൽ 201.86 സെന്റി മീറ്റർ മഴയാണ് കേരളത്തിൽ ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം 173.6 സെന്റി മീറ്റർ മഴ ലഭിച്ചിരുന്നു. ഇത്തവണ ഇത്രപോലും മഴ കിട്ടിയേക്കില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !