ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന്റെ വാട്സ്ആപ് ചാറ്റുകൾ പരിശോധിക്കാൻ പോലീസ് ' അനുഷയ്ക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.

പത്തനംതിട്ട:സ്വകാര്യ ആശുപത്രിയില്‍ പ്രസവാനന്തര ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ കായംകുളം പുല്ലുകുളങ്ങര സ്വദേശിനി അനുഷയ്ക്കായി പുളിക്കീഴ് പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.

താന്‍ ഒറ്റയ്ക്കാണ് കൃത്യം ആസൂത്രണംചെയ്തതെന്ന അനുഷയുടെ മൊഴികളിലെ ദുരൂഹതമാറ്റാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് കരിയിലകുളങ്ങര സ്വദേശിനി സ്നേഹയെ (24) ഞരമ്പിലേക്ക് വായു കുത്തിവെച്ച് അനുഷ കൊല്ലാന്‍ ശ്രമിച്ചത്. 

സ്നേഹയുടെ ഭര്‍ത്താവ് അരുണുമായി ഒരുമിച്ച് ജീവിക്കാനായി ആഗ്രഹിച്ചാണ് കൊലപാതകശ്രമം നടത്തിയതെന്നാണ് അനുഷയുടെ മൊഴി. ശനിയാഴ്ച ഉച്ചയോടെ ചോദ്യംചെയ്യലിനായി അരുണിനെ പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. 

ഇയാളും അനുഷയും തമ്മിലുള്ള വാട്സാപ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നതിനാല്‍ ഇരു ഫോണുകളും പോലീസ് വിദഗ്ധ പരിശോധനയ്ക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനുഷ കുടുംബസുഹൃത്തുമാത്രം ആണെന്നാണ് അരുണിന്റെ മൊഴി.അനുഷയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സ്നേഹയും, കുഞ്ഞും വീട്ടിലേക്ക് മടങ്ങി.

വിഷയത്തിൽമനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ പോലീസ് മേധാവിയും ജില്ലാ മെഡിക്കല്‍ ഓഫീസറും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ.ബീനാകുമാരി നിര്‍ദേശിച്ചു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !