മാവേലിക്കരയിൽ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു സംഭവത്തിൽ വൻ ദുരൂഹത ' വിദഗ്‌ദ്ധ പരിശോധനയ്ക്ക് പോലിസ്

ആലപ്പുഴ; മാവേലിക്കരയിൽ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച (ഇന്നലെ) അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് (35) ആണ് മരിച്ചത്. കാര്‍ വീട്ടിലേക്ക് കയറ്റുമ്പോഴാണ് തീപിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേള്‍സ് എച്ച്എസ്എസിന് സമീപം ഐ കെയര്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരികയായിരുന്നു. ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിച്ചുവന്ന കണ്ടിയൂര്‍ പുളിമൂട് പാലത്തിനു സമീപമുള്ള ജ്യോതി വീട്ടിലേക്ക് കാറിൽ വന്നുകയറുമ്പോഴായിരുന്നു അപകടം.

കത്തിയ കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാരെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാവേലിക്കരയിലെ അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയാണ് തീ അണച്ചത്. അവിവാഹിതനായ കൃഷ്ണപ്രകാശ് പരേതനായ തങ്കപ്പന്‍പിള്ളയുടെയും രതിയമ്മയുടെയും മകനാണ് 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !