'' വരവിൽക്കവിഞ്ഞ സ്വത്തില്ലെന്നു പറയാൻ സിപിഎം ജില്ലാ സെക്രട്ടറിമാർക്ക് ധൈര്യമുണ്ടോയെന്നു മാത്യു കുഴൽനാടന്റെ ചോദ്യത്തിന് ഞങ്ങളുടെ സ്വത്തുവിവരങ്ങൾ മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ടകാര്യമില്ലന്ന് ഇടുക്കി ജില്ലാ സെക്രട്ടറി ''

ഇടുക്കി;ഞങ്ങളുടെ സ്വത്തുവിവരങ്ങൾ മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. ഇത്തരം വിഷയങ്ങളിൽ വ്യക്തതയും കൃത്യതയുമുള്ള പാർട്ടിയാണ് ഞങ്ങളുടേത്.

സിപിഎമ്മിനെ നന്നാക്കാൻ മാത്യു ശ്രമിക്കേണ്ട. പാർട്ടിക്ക് ഈ കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. കാണുന്ന വഴിക്കെല്ലാം കയ്യിട്ടുവാരി കുഴൽനാടൻ സ്വത്തുസമ്പാദിക്കുന്നത് പോലെ സിപിഎമ്മിൽ ആരെയും അനുവദിക്കാറില്ലെന്നും സി.വി.വർഗീസ് പറഞ്ഞു.

ചിന്നക്കനാലിൽ വീടിന്റെ പെർമിറ്റ് എടുത്തു മാത്യു കുഴൽനാടൻ റിസോർട്ട് ആരംഭിച്ചു. റെസിഡൻസി പെർമിറ്റ് നേടിയിട്ടുണ്ടെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. 2019നുശേഷം ഇടുക്കി ജില്ലയിൽ ഒരു നിർമാണ പ്രവർത്തനങ്ങൾക്കും അനുമതി കൊടുത്തിട്ടില്ലെന്നും സി.വി.വർഗീസ് പറഞ്ഞു.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കു മറുപടി പറയവേ തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയ ജില്ലാ സെക്രട്ടറിമാര്‍ക്കു വരവിൽക്കവിഞ്ഞ സ്വത്തില്ലെന്നു പറയാൻ ധൈര്യമുണ്ടോയെന്നു മാത്യു കുഴൽനാടൻ  ചോദിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !