തൊടുപുഴ;സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 8ന് നടത്തിയ റെയ്ഡില്‍ ഹോട്ടലിലെ 202-ാം റൂമില്‍ പണംവച്ച് ചീട്ടു കളിച്ചിരുന്ന തൊടുപുഴ സ്വദേശികളായ അഞ്ചോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ നിന്നും 72,000 രൂപയും പോലീസ് കണ്ടെടുത്തു. തൊടുപുഴ മങ്ങാട്ടുകവല വലിയപറമ്പില്‍ വി.കെ. മുജീബ് (47), അരിക്കോട്ടുകര കിഴക്കേമഠത്തില്‍ കെ.ഇ. അന്‍സല്‍ (35), എം.എ. നവാസ് (48), വെങ്ങല്ലൂര്‍ പടത്തിനാട്ട് മുജീബ് റഹ്മാന് (52), പാലമൂട്ടില്‍ മുഹമ്മദ് അജീഷ് (41) എന്നിവരെയാണ് മുളന്തുരുത്തി സിഐ മനേഷ് കെ. പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.
കൂത്താട്ടുകുളം എസ്ഐ കെ.പി. സജീവന്, മുളന്തുരുത്തി, രാമമംഗലം സ്റ്റേഷനുകളിലെ എസ്ഐമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന എസ്പിയുടെ പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തിയത്. രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചീട്ടുകളി നടക്കുന്നതായാണ് പോലീസിന് വിവരം ലഭിച്ചത്. പോലീസ് എത്തുംമുമ്പേ മറ്റൊരു സംഘം രക്ഷപ്പെട്ടതായും പറയപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.