എറണാകുളം;പ്രവാസി വ്യവസായി ഹാരിസും സഹപ്രവർത്തക ഡെൻസിയും അബുദാബിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഹാരിസിന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ സിബിഐ.കുന്നമംഗലം സദേശിനി നസ്‌ലീനയുടെ മൊഴിയാണ് സിബിഐ രേഖപ്പെടുത്തുന്നത്. അബുദാബിയിൽ നിന്നു കഴിഞ്ഞ ദിവസം നാട്ടിലെത്തിയ നസ്‌ലീനയെ സിബിഐയുടെ കൊച്ചി ഓഫിസിലെത്തിച്ചാണു മൊഴിയെടുക്കുന്നത്.
അബുദാബിയിലെ ഫ്ലാറ്റിൽ 2020 മാർച്ച് അഞ്ചിനാണു ഹാരിസിനെയും ഡെൻസിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്.ഡെൻസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഹാരിസ് ആത്മഹത്യ ചെയ്തെന്നായിരുന്നു അബുദാബി പൊലീസിന്റെ നിഗമനം.എന്നാൽ ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവരുടെ ഹർജിയിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്റെ വ്യാപാര പങ്കാളിയായിരുന്നു കൊല്ലപ്പെട്ട ഹാരിസ്.
ഇതും കേസിനു മറ്റു മാനങ്ങൾ നൽകി.യെമനിലെ ഭീകരസംഘടനകൾക്കു പെട്രോളിയം ഉൽപന്നങ്ങൾ കള്ളക്കടത്തായി എത്തിച്ചു വലിയ സാമ്പത്തിക നേട്ടം ഹാരിസും ഷൈബിനും ഉണ്ടാക്കിയിരുന്നെങ്കിലും പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞതോടെ ശത്രുതയിലായി.ഒടുവിൽ ഹാരിസിന്റെ നേതൃത്വത്തിൽ ഷൈബിനെ ലഹരിക്കേസിൽ കുടുക്കി ജയിലിലാക്കി.
കേസിൽ മോചിതനായി നാട്ടിലെത്തിയശേഷം ഹാരിസിനോടു പ്രതികാരം ചെയ്യാൻ ഷൈബിൻ കാത്തിരുന്നു.ഇതിനിടയിൽ ഹാരിസും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.അവസരം മുതലാക്കി ഷൈബിൻ നിയോഗിച്ച ക്വട്ടേഷൻ സംഘം അബുദാബിയിലെത്തി ഹാരിസിനെയും സഹപ്രവർത്തകയെയും നാടകീയമായി കൊലപ്പെടുത്തിയെന്നാണു സിബിഐയുടെ കേസ്. ഇതിൽ ഭാര്യ നസ്‍ലീനയുടെ മൊഴികൾ ഏറെ നിർണായകമാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.