കോട്ടയം;മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടത്താനിരുന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
സെപ്റ്റംബർ 5 ന് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന ദിവസം ഓഗസ്റ്റ് 17 ന് അവസാനിക്കും ഫലപ്രഖ്യാപനം സെപ്റ്റംബർ 8 ന് നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടത്താനിരുന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
0
ചൊവ്വാഴ്ച, ഓഗസ്റ്റ് 08, 2023
കഴിഞ്ഞ തവണ കേരളത്തിലെ ഏറ്റവും ജനകിയനായ നേതാവും പുതുപ്പള്ളിക്കാരുടെ വികസന നായകനുമായ ഉമ്മൻചാണ്ടിക്ക് എതിരെ മത്സരിച്ചവർ ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി തോമസും. ബിജെപിയുടെ സ്ഥാനാർത്ഥിയായി ശക്തമായ പ്രകടനം കാഴ്ച വെച്ചത് മധ്യമേഖലാ പ്രസിഡന്റ് എൻ ഹരിയും ആയിരുന്നു.
ഉമ്മൻ ചാണ്ടിയുടെ അഭാവത്തിൽ ജെയ്ക്ക് ഉൾപ്പടെ മൂന്നോളം നേതാക്കളുടെ പേരുകൾ സിപിഎം ആലോചിക്കുന്നുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അനൗദ്യോഗികമായി പറഞ്ഞു.കോട്ടയം ജില്ലയിലെ ബിജെപിയുടെ ഏറ്റവും ജനകീയമുഖം എൻ ഹരി വീണ്ടും മത്സര രംഗത്തേക്ക് വരുമോ എന്ന കാര്യം വ്യക്തമല്ല.
ജനകീയനും കോട്ടയത്തെ ശക്തനായ നേതാവുമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ബിജെപി കോട്ടയം ജില്ലയിൽ ദുർബലമായി പോകുന്ന സാഹചര്യത്തിൽ കേന്ദ്ര നിർദേശം അനുസരിച്ചായിരിക്കും സ്ഥാനാർഥി നിർണ്ണയം എന്നും വിലയിരുത്തലുണ്ട്.
അതേ സമയം ഉമ്മൻചാണ്ടിയുടെ പകരക്കാരനായി ചാണ്ടി ഉമ്മൻ തന്നെ മത്സര രംഗത്ത് ഉണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം അനൗദ്യോഗികമായി അറിയിച്ചു.ദിവസങ്ങളായി കോൺഗ്രസ് നേതൃത്വം മണ്ഡലത്തിൽ സജീവമാണ്

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.