പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അർഹതപ്പെട്ട മുഴുവൻ പേർക്കും പട്ടയം നൽകും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം:പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അർഹതപ്പെട്ട മുഴുവൻ പേർക്കും പട്ടയം നൽകുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പ്രസ്താവിച്ചു.

സംസ്ഥാനത്ത് റവന്യൂ വകുപ്പ് ആവിഷ്കരിച്ചിരിക്കുന്ന പട്ടയ മിഷന്റെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടന്ന പട്ടയ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പട്ടയ അസംബ്ലിയിൽ കാഞ്ഞിരപ്പള്ളി എൽ.ആർ തഹസിൽദാർ സുനിൽകുമാർ അധ്യക്ഷത വഹിച്ചു.യോഗത്തിൽ കാഞ്ഞിരപ്പള്ളി തഹസിൽദാർ ബെന്നി മാത്യു, പാലാ ഡെപ്യൂട്ടി തഹസിൽദാർ കെ.ജെ ജയ്മോൻ, 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീജ ഷൈൻ,കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരൻ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്,എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി,തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ അനുപമ, വില്ലേജ് ഓഫീസർമാർ പഞ്ചായത്ത് സെക്രട്ടറിമാർ,  തുടങ്ങിയവർ പങ്കെടുത്തു.

മുഴുവൻ കൈവശക്കാർക്കും ഉടമസ്ഥ-കൈവശ അവകാശങ്ങൾ നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പട്ടയ മിഷൻ രൂപീകരിച്ചിരിക്കുന്നത്.  പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എരുമേലി തെക്ക്, എരുമേലി വടക്ക്, കോരുത്തോട്, മുണ്ടക്കയം, ഇടക്കുന്നം  വില്ലേജുകളിലായി  ഏകദേശം 7000 ത്തോളം ഹിൽമെൻ സെറ്റിൽമെന്റ് പട്ടയ അപേക്ഷകൾ തീർപ്പ് കൽപ്പിക്കപ്പെടുന്നതിനായിട്ടുണ്ട്.കൂടാതെ പൂഞ്ഞാർ,പൂഞ്ഞാർ നടുഭാഗം,പൂഞ്ഞാർ തെക്കേക്കര,തീക്കോയി ,

ഈരാറ്റുപേട്ട,കൊണ്ടൂർ വില്ലേജുകളിലും വിവിധ വിഭാഗങ്ങളിലുള്ള പട്ടയ അപേക്ഷകൾ  തീർപ്പു കൽപ്പിക്കപ്പെടാൻ ഉണ്ട്.  ഏകദേശം 8000ത്തിൽ അധികം പട്ടയ അപേക്ഷകളാണ് പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഉള്ളത്.കൂടാതെ ഇനിയും അപേക്ഷ സമർപ്പിക്കപ്പെടാത്തവയും ഉണ്ട്.  കൂടാതെ പാറത്തോട് ഗ്രാമപഞ്ചായത്തിലെ 85 കോളനി,ഈരാറ്റുപേട്ട നഗരസഭയിലെ കടുവാമൂഴി കടപ്ലാക്കൽ കോളനി,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴ രാജീവ് ഗാന്ധി കോളനി,കുന്നോന്നി ഐ എച്ച് ഡി പി കോളനി തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ഒരുമിച്ചുള്ള  പ്രദേശങ്ങളിൽ പട്ടയം ലഭിക്കാത്ത പൊതു വിഷയങ്ങളുമുണ്ട്.

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ നിയമാനുസൃത കൈവശക്കാർക്കും പട്ടയം ലഭ്യമാക്കാൻ  നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.  ഇതിന് തുടക്കം എന്ന നിലയിൽ ഏഴ് പതിറ്റാണ്ടിലധികമായി പട്ടയം ലഭിക്കാതിരുന്ന പമ്പാവാലി,എയ്ഞ്ചൽ വാലി പ്രദേശത്ത് പട്ടയം നൽകാൻ കഴിഞ്ഞു എന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !