കോട്ടയം;നിരോധിത ഭീകര സംഘടനാ പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രം മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമി ദേശീയ അന്വേഷണ ഏജൻസി എൻഐഎ കണ്ടു കെട്ടുമ്പോൾ മനസിലാകുന്നത് കേരള പോലീസ് സംസ്ഥാനത്ത് നിഷ്ക്രിയമാണ് എന്നുള്ളതാണെന്ന് ബിജെപി മധ്യമേഖലാ അധ്യക്ഷൻ എൻ ഹരി.
സംസ്ഥാനത്ത് നടക്കുന്ന പല റെയ്ഡുകളും കേരള പോലീസ് അറിയുന്നില്ല എന്നതാണ് പല പ്രതികരണങ്ങളിലൂടെയും കാണാൻ സാധിക്കുന്നതെന്നും ഹരി പറഞ്ഞു.ഈരാറ്റുപേട്ട അടക്കമുള്ള മേഖലകളിലും പൊലീസിന് പോലും കടന്നു ചെല്ലാൻ സാധിക്കാത്ത തരത്തിൽ വിഘടന വാദ സംഘടനകൾ വൻ സുരക്ഷാ സന്നാഹങ്ങളോടെ നടത്തുന്ന പരിശീലനങ്ങളെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച് പലതവണ പറഞ്ഞിട്ടും നടപടി എടുക്കാത്ത പോലീസിന്റെ മുൻപിൽ പിന്നീട് കാണുന്നത് എൻഐഎയുടെ റെയ്ഡും അറസ്റ്റുമാണ്.
പാലക്കാട് പോപ്പുലർ ഫ്രണ്ട് നടത്തിയ കൊലപാതക കേസിലെ പ്രതികളെയും അതുപോലെ കേരളത്തിലെ പലഭാഗങ്ങളിൽ നടന്ന ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിയായിട്ടുള്ള കുറ്റവാളികളെയും ഈരാറ്റുപേട്ട , മുണ്ടക്കയം അടക്കമുള്ള ഭാഗങ്ങളിൽ നിന്നാണ് എന്നുള്ളത് ഞെട്ടിക്കുന്ന കാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം സംഘങ്ങൾ ഇപ്പോഴും സജീവമാണെന്ന് സംശയിക്കേണ്ടി ഇരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന ഇടത് വലത് സർക്കാരുകൾ അതാത് കാലങ്ങളിൽ കേരള പോലീസിന്റെ കൈകൾ കൂട്ടിക്കെട്ടി ചൊൽപ്പടിക്ക് നിർത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
വാഗമൺ കോലാഹലമേട്ടിൽ കൊടും ഭീകരർ റിയാസ് ഭട്കലിന്റെയും യാസിൻ ഭട്ക്കലിന്റെയും നേതൃത്വത്തിൽ നടത്തിയ ഭീകര ക്യാമ്പിൽ പങ്കെടുത്ത് അന്വേഷണ ഏജൻസികൾ പിടികൂടിയ ഷിബിലിക്കും ഷാദുലിക്കും മറ്റ് രണ്ട് ഭീകരക്കും വേണ്ടി കേരളം മുഴുവൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച വിഘടന വാദ സംഘടനകൾ ഇപ്പോഴും കേരളത്തിൽ സജീവമായി തന്നെ നിലനിൽക്കുന്നു എന്നും ഹരി ആരോപിച്ചു.
അന്നത്തെ സിമി ക്യാമ്പിന്റെ സംഘാടകർ ഇടുക്കിയിലെ കങ്ങര സ്വദേശികളാണെന്ന് എൻഐഎ കണ്ടെത്തിയിട്ടും അതിൽ നിന്നും പാഠം ഉൾക്കൊണ്ട് ക്രിയാത്മകമായി പ്രവർത്തിക്കാൻ പോലീസിനായിട്ടില്ല.
2019 ഡിസംബറിൽ വാഗമണ്ണിൽ ഏഴംഗ ഭീകര സംഘത്തെ കണ്ടെത്തിയതായി കേരള പോലീസിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അവരെ പിടികൂടാൻ സാധിച്ചില്ല എന്ന് പറയുമ്പോൾ ഇരുമുന്നണികളുടെയും രാഷ്ട്രീയ ഉപകരണമായി പോലീസ് സംവിധാനം മാറിക്കഴിഞ്ഞു എന്നുവേണം മനസിലാക്കാൻ. ഇവരെ കണ്ടെത്താൻ സാധിക്കാത്തത് ബോധപൂർവ്വമാണെന്ന് വിശ്വസിക്കേണ്ടി ഇരിക്കുന്നു എന്നും ബിജെപി മധ്യമേഖലാ പ്രസിഡന്റ് ആരോപിച്ചു.
ഇടതുപക്ഷ ഭരണത്തിന് കീഴിൽ കേരളത്തിലെ ആഭ്യന്ത വകുപ്പ് സമ്പൂർണ്ണ പരാജയമാണ്.
ഈരാറ്റുപേട്ട അടക്കമുള്ള ഭാഗങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങളെ കുറിച്ച് പറയുമ്പോൾ കൃത്യമായ എതിർപ്പും ഭീഷണികളും വരുന്നതല്ലാതെ ഭീഷണിപ്പെടുത്തിയ സംഘങ്ങൾക്ക് എതിരെ ദുർബല വകുപ്പുകളിട്ട് അവർക്ക് രക്ഷപെടാനുള്ള അവസരം പോലീസ് തന്നെ നൽകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
രാജ്യദ്രോഹികൾക്കെതിരെ സക്രിയമായ നടപടികൾ കേരള പോലീസ് സ്വീകരിച്ചില്ലെങ്കിൽ കേരളം മറ്റൊരു സിറിയ ആയി മാറുന്നതിന് ജനങ്ങൾ സാക്ഷിയാകേണ്ടി വരും എന്ന് ഓർമ്മപ്പെടുത്തുകയാണെന്നും എൻ ഹരി കൂട്ടിച്ചേർത്തു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.