ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്ത് സ്വദേശികള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ സംവിധാനം അവതരിപ്പിച്ച് ഇന്ത്യൻ എംബസി

കുവൈത്ത് :ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്ത് സ്വദേശികള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ സംവിധാനം അവതരിപ്പിച്ച് ഇന്ത്യൻ എംബസി.കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സ്വായ്കയാണ് ഇക്കാര്യം അറിയിച്ചത്.


ആറ് മാസത്തേക്ക് ഒന്നിലധികം തവണ ഇന്ത്യയിലേക്ക് സന്ദർശനം നടത്താന്‍ അനുവദിക്കുന്നതാണ് ഈ വിസ.വിസയുടെ സാധുത കാലയളവായ ആറ്  മാസത്തേക്ക് ഇന്ത്യയിലേക്ക് നിരവധി തവണ യാത്രകള്‍ നടത്താന്‍ ഇതിലൂടെ സാധിക്കും. 

കൂടാതെ അയൽരാജ്യങ്ങളായ ദക്ഷിണേഷ്യൻ രാജ്യങ്ങള്‍ സന്ദർശിക്കാനും, വിസാ കാലയളവില്‍ തിരികെ വീണ്ടും ഇന്ത്യയിലേക്ക് നിരവധി തവണ പ്രവേശിക്കാനും സാധിക്കും.ടൂറിസ്റ്റ് വിസ, ബിസിനസുകാർക്കുള്ള വാണിജ്യ വിസ, വിദ്യാർത്ഥികൾക്കുള്ള പഠന വിസ, തൊഴിൽ വിസ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ആവശ്യങ്ങൾക്കായി ഇന്ത്യൻ എംബസി നിരവധി തരം വിസകൾ നൽകുന്നുണ്ട്. 

വിസ വേണ്ടവര്‍ ആദ്യം ഓണ്‍ലൈന്‍ വഴി അപേക്ഷ നൽകണം. ആവശ്യമായ രേഖകളും ഫീസും സഹിതം എംബസിയുടെ കോൺസുലാർ സേവന കേ്ദ്രങ്ങളിലും വിസ സെന്ററുകളിലും സമർപ്പിക്കണം. കുവൈത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ ഇതിനുള്ള സൗകര്യമുണ്ട്. 

സാധാരണ നിലയിൽ കുവൈത്തികള്‍ക്ക് ഒരു ദിവസത്തിനുള്ളിൽ വിസ അനുവാദിക്കും. ഈ വർഷത്തിന്റെ ആരംഭം മുതൽ (ശരാശരി 8 മാസം) അനുവദിച്ച മൊത്തം വിസകളുടെ എണ്ണം 5,000 ആണ്. അതേസമയം കഴിഞ്ഞ വർഷം നൽകിയ ടൂറിസ്റ്റ് വിസകളുടെ എണ്ണം 6,000 ആയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !