ദക്ഷിണ കൊറിയക്കെതിരെ കിം ജോങ് ഉൻ യുദ്ധത്തിന് തയ്യാറെടുക്കുന്നതായി സൂചനകൾ'പുതിയ സൈനിക മേധാവിയെ നിയമിച്ചു

ഉത്തരകൊറിയ;രാജ്യത്തിൻറെ സൈനിക മേധാവിയെ പിരിച്ചുവിട്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.' ജനറല്‍ റിയോങ് ഗില്ലാണ് പുതിയ സൈനിക മേധാവി.

യുദ്ധത്തിനുള്ള തയ്യാറെടുപ്പിന് മുന്നോടിയായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.സെന്‍ട്രല്‍ കമ്മിഷന്റെ യോഗത്തിലാണ് വിഷയത്തിൽ കിം ജോങ് ഉൻ തീരുമാനമെടുത്തതെന്ന് ഇന്റർനാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആയുധനിര്‍മാണം, സൈനിക വിന്യാസം എന്നിവ വർധിപ്പിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം. കഴിഞ്ഞ ആഴ്ച അദ്ദേഹം ആയുധ ഫാക്ടറികൾ സന്ദർശിച്ച് കൂടുതൽ മിസെെൽ എഞ്ചിനുകളും മറ്റ് ആയുധങ്ങളും നിർമിക്കാൻ കിം ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ കൊറിയൻ തലസ്ഥാനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

രാജ്യത്തിന്റെ ഏറ്റവും പുതിയ ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് സൈനിക അഭ്യാസങ്ങൾ നടത്താനും കിം ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര കൊറിയൻ റിപ്പബ്ലിക്കിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന സെപ്റ്റംബർ 9-ന് പരേഡ് നടത്തും. ഓഗസ്റ്റ്‌ 21-നും 24-നും ഇടയിൽ സെെനിക അഭ്യാസം നടത്താൻ യു.എസ്സും ​ദക്ഷിണ കൊറിയയും തീരുമാനിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !