കിടപ്പുരോഗിയായ മാതാവിനെ മദ്യലഹരിയിൽ ഗ്ലാസുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഇടുക്കി സ്വദേശി പിടിയിൽ

ഇടുക്കി:കിടപ്പുരോഗിയായ മാതാവിനെ മദ്യലഹരിയിൽ മകൻ ഗ്ലാസുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി,'ഗ്ലാസുകൊണ്ട് തലയിൽ ഇടിച്ച് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കിടപ്പുരോഗിയായ ഇടുക്കി മണിയാറന്‍കുടി സ്വദേശി തങ്കമ്മയാണ് മകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കിടപ്പുരോഗിയായ തങ്കമ്മ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കത്തതിനെ തുടര്‍ന്നാണ് മകന്‍ സജീവന്‍ അക്രമിച്ചതെന്ന് പോലീസ് പറയുന്നു. ചില്ല് ഗ്ലാസ് കൊണ്ട് തങ്കമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.തല കട്ടിലില്‍ കൂട്ടിയിടിപ്പിക്കുകയും ചെയ്തു.

ജൂലായ് 30-നാണ് ഈ സംഭവം നടന്നത്. ഇതേത്തുടര്‍ന്ന് കോട്ടയം-ഇടുക്കി മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലായിരുന്നു തങ്കമ്മ.ഈ മാസം ഏഴിന് തങ്കമ്മ മരിച്ചു. 

തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഗ്ലാസ് കൊണ്ട്‌ ഇടിയേറ്റുള്ള പരിക്കാണ് മരണത്തിനിടയാക്കിയതെന്ന് വ്യക്തമായത്.സജീവനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !