വീട് ജപ്തിചെയ്യാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു' സഹായ ഹസ്തവുമായി അയൽവാസി വീട്ടമ്മ എത്തിയതോടെ അധികൃതർ മടങ്ങി

ആലപ്പുഴ;വീട് ജപ്തിചെയ്യാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഒടുവിൽ അയൽവാസി വീട്ടമ്മ വീടും സ്ഥലവും വിലയ്ക്കെടുത്ത് ബാധ്യത തീർക്കാമെന്ന് അറിയിച്ചതോടെ അധികൃതർ പിന്മാറി.

ഇന്നലെ രാവിലെ 11.10ന് ചമ്പക്കര ഹരിശ്രീ സദനത്തിൽ നിജു ലാലിന്റെ വീടും സ്ഥലവുമാണ് മണർകാട്ടെ സ്വകാര്യ ബാങ്ക് അധികൃതർ ജപ്തി ചെയ്യാൻ എത്തിയത്. 2018‌ൽ പിതാവിന്റെയും മാതാവിന്റെയും ചികിത്സയ്ക്ക് നിജുലാൽ 3 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.

ഇരുവരുടെയും മരണശേഷം ബാധ്യത ഏറിയതോടെ വായ്പ മുടങ്ങി. 5.25 ലക്ഷം രൂപയോളം അടയ്ക്കണം. 2 കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബവുമായി പോകാൻ മാർഗമില്ലെന്ന് നിജു പറഞ്ഞതോടെ നാട്ടുകാർ ഇടപെട്ടു. 

അയൽവാസിയായ ശ്രീദേവി വീടും സ്ഥലവും വിലയ്ക്ക് എടുക്കാമെന്നും ബാധ്യത തീർപ്പാക്കണമെന്നും അറിയിച്ചു. ഇതോടെ 25 വരെ ബാങ്ക് നടപടി ഒഴിവാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !