കർണാടക : അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ കർണാടകയിലെ കോൺഗ്രസ് സർക്കാറിനെതിരെ അഴിമതി ആരോപണം.
കൃഷിമന്ത്രി എൻ ചലുവരയ്യസ്വാമി ആറുലക്ഷം മുതൽ എട്ടുലക്ഷം രൂപ വരെ കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് മാണ്ഡ്യ ജില്ലയിലെ അസിസ്റ്റന്റ് അഗ്രികൾച്ചർ ഡയറക്ടർമാർ ഉന്നയിച്ച ആരോപമാണ് കോൺഗ്രസിനെയും സർക്കാറിനെയും പ്രതിസന്ധിയിലാക്കിയത്.
ആരോപണത്തിന് പിന്നാലെ കത്ത് വിവാദം അന്വേഷിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സിഐഡി വിഭാഗത്തോട് ഉത്തരവിട്ടു. കൃഷി മന്ത്രി ചെലുവരായസ്വാമിക്കെതിരെയാണ് ആരോപണമുയർന്നത്.
കൃഷിമന്ത്രി കൈക്കൂലി ആവശ്യപ്പെട്ടെന്നും തങ്ങൾക്കും ജീവനക്കാർക്കും മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും ആരോപിച്ച് മാണ്ഡ്യ ജില്ലയിലെ ഏഴ് അസിസ്റ്റന്റ് കൃഷി ഡയറക്ടർമാർ ഗവർണർ താവർചന്ദ് ഗെലോട്ടിന് പരാതി അയച്ചിരുന്നു.
പരാതിക്ക് പിന്നാലെ, വിഷയം പരിശോധിച്ച് നടപടിയെടുക്കാൻ ഗവർണർ ചീഫ് സെക്രട്ടറി വന്ദിത ശർമയ്ക്ക് നിർദേശം നൽകി. അതേസമയം, കത്ത് വ്യാജമാണെന്നും സർക്കാറിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.
ആരോപണവുമായി ബന്ധപ്പെട്ട് ഗവർണർ എഴുതിയ പരാതിയോ കത്തോ ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിച്ച കത്ത് സർക്കാരിന് അപകീർത്തി വരുത്താൻ സൃഷ്ടിച്ചതാണെന്നുമാണ് സിദ്ധരാമയ്യയുടെ നിലപാട്. ബിജെ.പി നേതാക്കളോ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയോ ആയിരിക്കും കത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.