ഡൽഹി : പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ അഴിമതി ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് മുഖ്യമന്ത്രി തയാറുണ്ടോ എന്ന് മുരളീധരന്‍.
മടിയില്‍ കനമില്ലെങ്കില്‍ ഭയക്കേണ്ടെന്നും ഇന്നുതന്നെ അന്വേഷണം പ്രഖ്യാപിക്കണമെന്നും വി.മരളീധരന്‍ ഡല്‍ഹിയല്‍ പറഞ്ഞു.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് 1.72 കോടി രൂപ വീണയ്‌ക്ക് മാസപ്പടിയായി ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ മറ്റ് ഏതെങ്കിലും കമ്പനികളിൽ നിന്നോ വ്യക്തികളിൽ നിന്നോ പണം വാങ്ങിയിട്ടുണ്ടോ എന്നുള്ള കാര്യം പുറത്തു വരേണ്ടതുണ്ടെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുമ്പോഴാണ് ഇത്തരം കാര്യങ്ങൾ പുറത്തു വരുന്നത്. ഇക്കാര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി ഇരുന്നുകൊണ്ട് വിജിലൻസ് വകുപ്പിന്റെ കൂടെ ചുമതല വഹിച്ചുകൊണ്ട് സംഭവം അന്വേഷിക്കണമെന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല. സ്വതന്ത്രമായുള്ള അന്വേഷണമാണ് ഇതിൽ നടക്കേണ്ടത്. അതിന് മുഖ്യമന്ത്രി തയ്യാറുണ്ടോ.
മടിയിൽ കനമില്ലെങ്കിൽ ആർക്കും ഭയക്കേണ്ട ആവശ്യമില്ല. മടിയിൽ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ എന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ മടിയിൽ കനമില്ലെങ്കിൽ ഇക്കാര്യത്തിൽ ഉടൻ തന്നെ അന്വേഷണം പ്രഖ്യാപിക്കട്ടെ.
ഏതൊക്കെ കമ്പനികളിൽ നിന്നും ഇത്തരത്തിൽ പണം വാങ്ങിയിട്ടുണ്ട് എന്നുള്ളത് പുറത്തു കൊണ്ടുവരാൻ അന്വേഷണം ആവശ്യമാണ്. രാജ്യത്ത് നിരവധി ഏജൻസികളുണ്ട്. ആ ഏജൻസികളെ കേസ് ഏൽപ്പിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.