തിരുവനന്തപുരം; യുഡിഎഫ് സ്ഥാനാർഥിയെ മണിക്കൂറുകൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടും.ഉമ്മൻ ചാണ്ടിയുടെ ഓർമകളുള്ള തിരഞ്ഞെടുപ്പാണ്.സംസ്ഥാന,കേന്ദ്ര സർക്കാരിനെതിരായ തിരഞ്ഞെടുപ്പാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. തിരഞ്ഞെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.ഇനി യുദ്ധകാലാടിസ്ഥാനത്തിൽ മുന്നോട്ടുപോകും.2021ൽ ഉമ്മൻ ചാണ്ടി നേടിയ ഭൂരിപക്ഷത്തേക്കാൾ ഉയർന്ന രീതിയിൽ ഇത്തവണ നേടും.ഉമ്മൻ ചാണ്ടിയുടെ ഓർമകൾ ജനങ്ങളുടെ മനസ്സിലുണ്ട്.പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസ്സിന്റെ കോടതിയിൽ ഈ സർക്കാരിനെ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് ഇനിയുള്ളത്. ഈ സർക്കാരിനെ ജനങ്ങളുടെ മുന്നിൽ ഒന്നുകൂടി തുറന്നുകാട്ടാനുള്ള അവസരമാക്കി ഈ തിരഞ്ഞെടുപ്പിനെ മാറ്റും.
വിജയിക്കാൻവേണ്ടി മാത്രമുള്ള തിരഞ്ഞെടുപ്പല്ല ഞങ്ങൾക്കിത്. ഈ സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും ജനങ്ങളുടെ മുൻപിൽ വിചാരണ ചെയ്യാനുള്ള അവസരം കൂടിയാണ്.ആശയപരമായും രാഷ്ട്രീയമായും ഈ തിരഞ്ഞെടുപ്പിനെ നേരിടും.പൂർണമായ ആത്മവിശ്വാസമുണ്ട്.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ചെയ്തതുപോലെ യുഡിഎഫിന്റെ മുഴുവൻ നേതാക്കളും ഒരു ടീമായി പ്രവർത്തിച്ച് വിജയം നേടും’ വി.ഡി. സതീശൻ വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.