പുലര്‍ച്ചെ 5 മുതൽ വാഹന പരിശോധന തുടങ്ങി, പരിശോധിച്ചത് 409 വാഹനങ്ങള്‍; മദ്യപിച്ച്‌ ബസോടിച്ച 12 ഡ്രൈവര്‍മാര്‍ക്ക് പിടിവീണു,,

കൊച്ചി: മദ്യപിച്ച്‌ വാഹനമോടിച്ച ബസ് ഡ്രൈവരെ പിടികൂടി പൊലീസ്. എറണാകുളം റൂറല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച്‌ വാഹനം ഓടിച്ച പന്ത്രണ്ട് ബസ് ഡ്രൈവര്‍മാരെ പിടികൂടിയത്,

ഇതില്‍ പത്ത് പേര്‍ സ്കൂള്‍ വാഹനം ഓടിച്ചവരാണെന്നും പൊലീസ് അറിയിച്ചു. അങ്കമാലിയില്‍ അഞ്ച് ഡ്രൈവര്‍മാരെയാണ് പിടികൂടിയത്. ഇതില്‍ മൂന്നുപേര്‍ സ്കൂള്‍-കോളേജ് വാഹനങ്ങള്‍ ഓടിച്ചവരാണ്. വടക്കേക്കരയില്‍ മദ്യപിച്ച്‌ വാഹനമോടിച്ച മൂന്ന് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. 

പറവൂരും കോടനാടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രണ്ട് ഡ്രൈവര്‍മാരെ മദ്യപിച്ച്‌ വാഹനമോടിച്ചതിന് പിടികൂടി. പുലര്‍ച്ചെ അഞ്ചിന് തുടങ്ങി 409 വാഹനങ്ങള്‍ പരിശോധിച്ചു. മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !