തിരുവനന്തപുരം. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ തടയുന്നതിനുള്ള ആശുപത്രി സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട് എതിർപ്പ് ഉന്നയിച്ച് കെ.ബി.ഗണേഷ് കുമാർ എംഎൽഎ.
ഈ നിയമം നിലവിൽ വന്നാൽ ജനങ്ങൾക്ക് എന്തു സുരക്ഷ നൽകുമെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗണേഷ് കുമാർ എതിർപ്പ് ഉന്നയിച്ചത്. കടുപ്പിച്ച് സംസാരിച്ചാൽപ്പോലും ശിക്ഷ കിട്ടുന്ന നിയമമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിക്കുകയോ അവഹേളിക്കുകയോ തരംതാഴ്ത്തി സംസാരിക്കുകയോ ചെയ്താൽ 10,000 രൂപ പിഴയോ 3 മാസത്തെ തടവുശിക്ഷയോ നൽകണമെന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ട എതിർപ്പാണ് ഗണേഷ് കുമാർ ഉന്നയിച്ചത്.
ആശുപത്രികളിലെ തർക്കങ്ങളിൽ ഇടപെടുന്ന രാഷ്ട്രീയക്കാർക്ക് അടക്കം എതിരെ പ്രയോഗിക്കാൻ സാധ്യതയുള്ള വകുപ്പാണിതെന്ന വാദം ഭരണ, പ്രതിപക്ഷ അംഗങ്ങൾ പലരും മുൻപ് ഉന്നയിച്ചിരുന്നു രോഗികളോ കൂട്ടിരിപ്പുകാരോ ആശുപത്രിയിൽ നടത്തുന്ന ഏതു തരത്തിലെ ഇടപെടലും കുറ്റകൃത്യമായി വേണമെങ്കിൽ വ്യാഖ്യാനിക്കാൻ കഴിയുന്നത്ര അവ്യക്തമായ വകുപ്പാണിതെന്ന് ആക്ഷേപമുണ്ട്.
നാട്ടിലുള്ളൊരു സംശയം ചോദിക്കുകയാണ്. ചട്ടത്തിന്റെയോ റൂളോ ഒന്നുമല്ല. ഇതിൽ ആരോഗ്യ പ്രവർത്തകരോട് മോശമായി സംസാരിച്ചാൽപ്പോലും വലിയ ശിക്ഷയാണ്. ഇത് ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും സംരക്ഷണം നൽകുന്നുണ്ട്. സമ്മതിച്ചു. രോഗികൾക്കും ജനങ്ങൾക്കും ഇതിൽ എന്തെങ്കിലും സംരക്ഷണമുണ്ടോ? അവർക്ക് എന്ത് സംരക്ഷണം നൽകുമെന്ന് മന്ത്രി പറയണം’ – ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.