ഈരാറ്റുപേട്ട: വർഷങ്ങളായി തകർന്നു കിടക്കുന്ന അഹമ്മദ് കുരിക്കള്‍ നഗറിന് ഒറ്റ രാത്രികൊണ്ട് പുതിയ മുഖഛായ. രാത്രിയുടെ ഇരുണ്ടയാമത്തിനു ശേഷം നഗരം കണ്ടത് പുതിയ സ്മാരകം.
അഹമ്മദ് കുരിക്കളിന്റെ പേരിൽ നേരത്തേ നഗരമധ്യത്തിലുണ്ടായിരുന്ന പൊതുസമ്മേളനവേദി പുനർനിർമിച്ച് അദ്ദേഹത്തിന്റെ സ്മാരകമാക്കി. മുസ്ലീഗ് നേതാവും 1967ലെ ഇ എം.എസ് മന്ത്രിസഭയിൽ പഞ്ചായത്ത് മന്ത്രിയുമായിരുന്ന പരേതനായ അഹമ്മദ് കുരിക്കളിന്റെ പേരിൽ ഞായറാഴ്ച രാവിലെ മുതലാണ് പുതിയ സ്മാരകം ഉയര്‍ന്നത്. കച്ചവടക്കാരും ഉന്തുവണ്ടികളും വഴിയോര സാധന സാമഗ്രഹികളും നിറഞ്ഞ മാര്‍ക്കറ്റ് റോഡിനോട് ചേര്‍ന്ന് കുരിക്കള്‍ നഗര്‍ വര്‍ഷങ്ങളായി ആക്രിസാധനങ്ങളും തകര്‍ത്ത കെട്ടിടാവശിഷ്ടങ്ങളും നിറഞ്ഞു കിടക്കുകയായിരുന്നു.
2016 ഒക്ടോബര്‍ നാലിനാണ് പ്രഥമ ചെയര്‍മാനായിരുന്ന ടിഎം റഷീദിന്റെ കാലത്ത് രാത്രിയുടെ മറവില്‍ പ്രസംഗപീഠം തകര്‍ത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. റഷീദിന്റെ അറിവോടുകൂടിയാണ് കുരിക്കള്‍ നഗര്‍ തകര്‍ത്തതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി കുരിക്കള്‍ നഗര്‍ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതി പുറത്തുകൊണ്ടുവരാതിരിക്കാന്‍ വേണ്ടി രാത്രിയുടെ മറവില്‍ യു.ഡി.എഫ് നേതാക്കളാണ് നഗര്‍ തകര്‍ത്തതെന്ന് ചെയര്‍മാന്‍ ടി.എം. റഷീദും ആരോപിച്ചിരുന്നു.
എന്തൊക്കെ ആയാലും ശനിയാഴ്ച്ച ഇരുട്ടി വെളുത്തപ്പോൾ അഹമ്മദ് കുരിക്കള്‍ നഗറിലെ തകര്‍ന്നുകിടന്ന പഴയ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് പകരം ഇപ്പോൾ കാണുന്നത് മുസ്ലീം ലീഗ് നേതാവായിരുന്ന അഹമ്മദ് കുരിക്കളിന്റെ പേര് രേഖപ്പെടുത്തിയ പുതിയ സ്മാരകം ആണ്. മറ്റൊരിടത്ത് തയാറാക്കിയ സ്തൂപം നഗരമധ്യത്തില്‍ എത്തിച്ച് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
തിരക്കേറിയ ജംഗ്ഷനില്‍ സ്‌തൂപം വഴിമുടക്കും അത് തീർച്ച, വീതി കൂട്ടുന്നതിന് പകരം ഇനിയും പതിറ്റാണ്ടുകളോളം കുരുക്ക് മുറുകാനേ നിലവിലെ നിര്‍മിതി ഉപകരിക്കൂ. ഭരണസമിതിയ്ക്ക് ആര്‍ജ്ജവമുണ്ടെങ്കില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കേണ്ടതെന്നും നിലവിലെ നഗര സൗന്ദര്യവല്കരണം അനാവശ്യമാണെന്ന് കൗണ്‍സിലറും സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ പിആര്‍ ഫൈസല്‍ പറയുന്നു. തകര്‍ച്ചയിലായ ബസ് സ്റ്റാന്‍ഡ് പൊളിച്ചുപണിയാന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല.
മുൻപ് ഈരാറ്റുപേട്ടയിലെ സമുന്നതനായ നേതാവിന്റെ പേരിലാണ് നഗരമധ്യത്തിൽ സ്ഥാപിച്ചിരുന്ന ഈ പ്രസംഗപീഠം അറിയപ്പെട്ടിരുന്നത്. എന്തിനു ഇത്ര ആവേശം എന്ന് ചോദിക്കുന്നവർ ഏറെ ഉണ്ടെങ്കിലും അവഗണയിൽ കിടക്കുന്ന ബസ് സ്റ്റാൻഡിനു പോലും പുനർ നിർമ്മിതി ആവശ്യമായിരിക്കെ ഈ രാത്രി നിർമ്മിതി നഗരസൗന്ദര്യവല്‍കരണത്തിന്റെ ഭാഗമായാണ് സ്ഥാപിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ഖാദര്‍ പറഞ്ഞു. രാഷ്ടീയവൈരാഗ്യങ്ങളുടെ പേരില്‍ തകര്‍ക്കപ്പെട്ട സ്ഥലത്ത് അദ്ദേഹത്തിന്റെ പേര് വരുംതലമുറകള്‍ക്ക് വേണ്ടി കൂടി പുനസ്ഥാപിക്കുകയാണുണ്ടായതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
പൊളിഞ്ഞത് ഒഴിവാക്കുന്നതിനൊപ്പം നഗരത്തിന്റെ നല്ല മുഖച്ഛായയും ലക്ഷ്യമിടുകയാണ് നഗരസഭ. 2020 മെയില്‍ ചെയര്‍മാനായിരുന്ന വിഎം സിറാജ് ക്ലോക്ക് ടവര്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും 10 ലക്ഷം രൂപ അനുവദിച്ച് ഡിപിസി അംഗീകാരം വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് സെപ്റ്റംബറില്‍ പുതിയ ഡിസൈന്‍ സമര്‍പ്പിച്ച് അംഗീകാരവും നേടിയിരുന്നു. പിന്നീട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അതിനടിയിലാണ് രായ്ക്കുരാമാനം കൂട്ടിച്ചേർത്ത പുതിയ നിർമ്മിതി എന്ന് ജനങ്ങൾ പറയുന്നു. എന്നിരുന്നാലും അഴിമതിയുടെ കഥകൾക്കിടയിൽ പുതിയൊരു അദ്ധ്യായം ഇതിൽ ഉണ്ടാകും അത് തീർച്ച.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.