ഇ. ജെ ജോർജ് അച്ചൻ വിട വാങ്ങി

കോട്ടയം : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ ജേഷ്ഠ സഹോദരൻ അഞ്ചേരി ഇലയ്ക്കാട്ടു കടുപ്പിൽ വന്ദ്യ ദിവ്യശ്രീ ഇ. ജെ. ജോർജ് കശീശാ (95 ) കാലം ചെയ്തു.

കോട്ടയം സെമിനാരി ഹൈസ്കൂൾ, കീഴില്ലം സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1956 ൽ യൂഹാനോൻ മാർത്തോമ്മായിൽ നിന്ന് ശെമ്മാശ് സ്ഥാനവും പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയിൽ നിന്ന് കശീശ്ശാ സ്ഥാനവും സ്വീകരിച്ചു. 

കുലശേകരം, പുല്ലൻ ചേരി, ചുങ്കത്തറ, മുതുകുളം, ഇടക്കര, കോവിലൂർ, മേഴക്കോട്, നാഗർകോവിൽ , പെരിനാട്, മുഖത്തല, കിഴക്കേ കല്ലട, കൈതക്കോട്, കറ്റാനം, താമരക്കുളം, നൂറനാട്, ചുനക്കര , ജാലഹള്ളി , മന്ദമരുതി, സൂററ്റ്, വാപി , ചന്ദക്കുന്ന്, പുതുപള്ളി, തലപ്പാടി, വാളകം, പൊടിയാട്ടുവിള, പേറ, മലയാലപ്പുഴ, അഞ്ചേരി ഇടവകളുടെ വികാരിയായി ശുശ്രൂഷ നിർവഹിച്ചു. 

പതിനൊന്ന് വർഷം മാർത്തോമ്മാ സഭയുടെ ഹോസ്കോട്ട് മിഷൻ മിഷനറി, തെക്കൻ തിരുവിതാംകൂർ മിഷനറി, വാപി ഖരിയാർ റോഡ് മിഷനറി, മലയാലപ്പുഴ നവജീവൻ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !