തിരുവനന്തപുരം: കേരള നിയമസഭാ സാമാജികര്‍ക്ക് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഓണ സമ്മാനം നല്കി. വനിതാ എംഎല്‍എമാര്‍ക്ക് ഖാദി സാരിയും പുരുഷ എംഎല്‍എമാര്‍ക്ക് ഖാദി മുണ്ടും ഷര്‍ട്ടുമാണ് സ്പീക്കര്‍ ഓണസമ്മാനമായി നല്‍കിയത്.
അതേസമയം, നിയമസഭാ ജീവനക്കാര്‍ക്കായി സ്പീക്കര്‍ ഇന്നലെ ഒരുക്കിയ ഓണസദ്യ പകുതിയോളം പേര്‍ക്കു വിളമ്പ്യയപ്പോൾ തീര്‍ന്നു. സദ്യയുണ്ണാന്‍ എത്തിയ സ്പീക്കര്‍ എ.എന്‍.ഷംസീറും പഴ്സനല്‍ സ്റ്റാഫും 20 മിനിറ്റോളം കാത്തിരുന്നിട്ടും ഊണ് കിട്ടിയില്ല.
ഒടുവില്‍ പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി. 1300 പേര്‍ക്കായി ഒരുക്കിയ ഓണസദ്യയാണ് 800 പേര്‍ക്കു മാത്രം വിളമ്പി അവസാനിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.