മുംബൈ:മുംബൈക്കടുത്ത് ചെമ്പൂരിൽ ഒരാൾക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. 79-കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനിയും കഫക്കെട്ടും ബധിച്ച ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പകൽസമയത്ത് കടിക്കാറുള്ള ഈഡിസ് വിഭാഗത്തിലെ കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. കറുപ്പിൽ വെള്ള പുള്ളികളോടുകൂടിയതാണ് ഈ കൊതുകുകൾ. ഡെങ്കി, ചിക്കുൻഗുനിയ എന്നിവ പരത്തുന്നതും ഈ കൊതുകുകളാണ്.
1947-ൽ യുഗാൺഡയിലെ സിക്ക വനത്തിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. കടുത്ത പനി, തലവേദന, ശരീരവേദന, ശരീരഭാഗങ്ങളിൽ ചുവന്നപാടുകൾ, കണ്ണുകളിൽ ചുവന്നപാടുകൾ, അമിതമായ ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.