ലണ്ടൻ: ഗുജറാത്ത് സ്വദേശിയായ വിദ്യാർത്ഥിയെ ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി .അഹമ്മദാബാദിൽ നിന്നുള്ള കുഷ് പട്ടേലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.
ഒമ്പത് മാസം മുമ്പ് ബിസിനസ് മാനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായാണ് കുഷ് പട്ടേൽ ലണ്ടനിലെത്തിയത്. ഫീസ് അടയ്ക്കുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നതിനിടെയാണ് യുവാവിനെ കാണാതായതെന്ന് യുവാവിന്റെ സുഹൃത്തുക്കൾ പറയുന്നു. കാണാതായ വിവരം സുഹൃത്തുക്കൾ വെംബ്ലി പോലീസിനെ അറിയിച്ചിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കുഷ് പട്ടേലിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.