ലിവിങ് സെർട്ട് പരീക്ഷയിൽ മുഴുവൻ മാർക്കും മികച്ചവിജയവുമായി അയർലണ്ടിൽ ഇന്ത്യൻ കമ്മ്യൂണിറ്റി

ഡബ്ലിൻ : അയർലണ്ടിലെ പ്ലസ്‌ടു പരീക്ഷയിൽ  ചരിത്ര വിജയവുമായി ഇന്ത്യൻ  കമ്മ്യൂണിറ്റി വിദ്യാർഥികൾ. കുടിയേറ്റ ജനതയുടെ വിജയം ഇത് ആദ്യമല്ല എങ്കിലും ഓരോ വർഷവും മുഖങ്ങൾ മാറുന്നു, വിജയമുയരുന്നു. പാൻഡെമിക് കാരണം ജൂനിയർ സർട് റദ്ദാക്കിയതിന് ശേഷം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത ആദ്യത്തെ ഔദ്യോഗിക പരീക്ഷയായിരുന്നു 2023-ലേത്.

അയർലണ്ടിൽ പരീക്ഷ എഴുതിയ ഏകദേശം 62,000 വിദ്യാർത്ഥികൾക്ക് അവരുടെ ലിവിംഗ് സർട്ടിഫിക്കറ്റ് ഫലങ്ങൾ ഇന്ന് ലഭിച്ചു

58,006 Leaving Cert വിദ്യാർത്ഥികളും 3,730 Leaving Cert Applied applicants ഉൾപ്പെടെ 61,736 പേരുടെ ഫലങ്ങൾ ഇന്ന് രാവിലെ ലഭിച്ചു. ഈ വർഷം വിദ്യാർത്ഥികൾക്കുള്ള “ഫെയർനസ്” പ്രകാരം സമീപ വർഷങ്ങളെക്കാൾ റെക്കോർഡ് ബ്രേക്കിംഗ് ഫലമാണ് ഗ്രേഡുകൾ സൂചിപ്പിക്കുന്നത്.

ഡബ്ലിനിൽ നിന്നുള്ള ജെറിക്ക്  ആന്റണിയും  റോസ് മരിയ റോയിയും  റയാൻ ജോസഫും മുഴുവൻ മാർക്കും ജോഷ്വാ 613 മാർക്ക് നേടി, മികച്ച വിജയവും കരസ്ഥമാക്കിയപ്പോൾ   അയർലണ്ടിലെ ലിവിങ് സെർട്ട് പരീക്ഷയിൽ മിന്നുന്ന വിജയവുമായിത്.

🏆ജെറിക്ക്  ആന്റണി 625 (മുഴുവൻ മാർക്ക്)

ലൂക്കൻ മലയാളി ക്ലബ് പ്രസിഡന്റ് റെജി കുര്യന്റെയും, മോളിയുടെയും മകൻ ജെറിക്ക്  ആന്റണി മുഴുവൻ 625 മാർക്ക് കരസ്ഥമാക്കി. ജെറിക്ക് ആന്റണിക്ക് യു സി ഡി യിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കുവാനാണ് ഇഷ്ടം. 

🏆റോസ് മരിയ റോയി 625 (മുഴുവൻ മാർക്ക്)

ലൂക്കൻ മലയാളി ക്ലബ് ട്രഷററും, വേൾഡ് മലയാളി കൗൺസിൽ സെക്രട്ടറിയുമായ റോയി പേരയിലിന്റെയും,ലൂക്കൻ സീറോ മലബാർ സഭ സെക്രട്ടറി ജെസ്സിയുടെയും മകൾ റോസ് മരിയ റോയിയും  ഫുൾ മാർക്കു  നേടി. റോസ് മരിയ റോയി ആക്ഷൂറിയൽ സയൻസ് അല്ലെങ്കിൽ മെഡിസിൻ പഠനമാണ് ലക്ഷ്യമിടുന്നത്.കലാ രംഗത്തും സജീവ സാന്നിധ്യമാണ് റോസ്മരിയ  റോയി.

🏆റയാൻ ജോസഫ് 625 (മുഴുവൻ മാർക്ക്)

പാമേഴ്‌സ്ടൗണിൽ നിന്നുള്ള ബേബിച്ചൻ, ഷേർളി ദമ്പതികളുടെ മകൻ റയാൻ ജോസഫും 625  മുഴുവൻ മാർക്കും കരസ്ഥമാക്കി.

🏆ജോഷ്വാ 613 മാർക്ക് (മികച്ച വിജയം )

ലൂക്കനിൽ നിന്ന് തന്നെയുള്ള ആന്റോയുടെയും പ്രിൻസി മുണ്ടാടന്റെയും മകൻ ജോഷ്വാ 613 മാർക്ക് നേടി, മികച്ച വിജയം കാരസ്ഥമാക്കി. സ്കൂൾ ലീഡറും മികച്ച ഫുട്ബോൾ കളിക്കാരനുമായ ജോഷ്വാ പിയാനോയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രി പഠനമാണ് ജോഷ്വാ ലക്ഷ്യമിടുന്നത്. 

അറിയിപ്പ് 🗣

Welcome to Deily Media Publications Limited,

ലീവിങ് സെര്‍ട്ടില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ വാർത്തപ്രസിദ്ധികരിക്കുവാൻ താത്പര്യമുള്ളവർ അഡ്മിൻ നമ്പറിൽ ബന്ധപ്പെടുക, ഞങ്ങൾ ന്യൂസ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. എല്ലാവര്ക്കും നന്ദി 

Please type and send News matter to below contacts. As our policy you can post news, advertise or links with us through our websites, 

For News Please feel free to CONTACT US
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !