കെഫോണില്‍ ഖജനാവിന് നഷ്ടം 36 കോടിയിലേറെയെന്ന് സിഎജി ; നടപ്പാക്കിയത് ശിവശങ്കറിന്റെ നിര്‍ദേശം

തിരുവനന്തപുരം ; എം.ശിവശങ്കറിന്റെ ഐഎഎസിന്റെ നിര്‍ദേശം പരിഗണിച്ച്‌ കെ ഫോണ്‍ പദ്ധതിയുടെ നടത്തിപ്പുകാരായ കെഎസ്‌ഐടിഐഎല്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് നല്‍കിയ പലിശരഹിത മൊബിലൈസേഷൻ ഫണ്ടിലൂടെ സര്‍ക്കാരിന് 36 കോടി രൂപയുടെ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തല്‍

സിഎജി സര്‍ക്കാരിനോട് വിശദീകരണം തേടി. കെഎസ്‌ഇബി ഫിനാൻസ് ഓഫീസറുടെ നിര്‍ദ്ദേശം പോലും അവഗണിച്ചാണ് കരാറുമായി മുന്നോട്ട് പോയത്. ആദ്യ കരാറില്‍ ഇല്ലാതിരുന്നിട്ടും എം ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദ്ദേശം പരിഗണിച്ചാണ് 10 ശതമാനം മൊബിലൈസ്ഷൻ അഡ്വാൻസ് നല്‍കാൻ കെഎസ്‌ഐടിഎല്‍ തയ്യാറായത്.

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കെ-ഫോണ്‍ പദ്ധതി നടത്തിപ്പിന് ബെല്‍ കണ്‍സോര്‍ഷ്യത്തെ ഏല്‍പ്പിച്ച കരാറിലാണ് സിഎജി നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടുന്നത്. 

1531 കോടിരൂപയ്‌ക്കാണ് കെ ഫോണ്‍ സേവനങ്ങള്‍ക്കുള്ള ടെൻഡര്‍ ബെല്ലിനു നല്‍കിയത്. കരാര്‍ തുകയില്‍, സാധനങ്ങള്‍ വാങ്ങാനുള്ള ചെലവിന്റെ 10 ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. അഡ്വാൻസ് തുക പലിശ ഒഴിവാക്കി ബെല്ലിനു കൈമാറണമെന്ന് കെഎസ്‌ഐടിഎലിനു ശിവശങ്കര്‍ നിര്‍ദേശം നല്‍കി.

2013 ലെ സ്റ്റോര്‍ പര്‍ചേസ് മാനുവല്‍ അനുസരിച്ച്‌ മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉള്‍പ്പെട്ടതാണ്. പലിശ ഒഴിവാക്കി നല്‍കണമെങ്കില്‍ ആരാണോ കരാര്‍ കൊടുത്തത് അവരുടെ ബോര്‍ഡ് യോഗത്തിന്റെ അനുമതി വേണമെന്നാണ് സെൻട്രല്‍ വിജിലൻസ് കമ്മീഷന്റെയും വ്യവസ്ഥ. കെ ഫോണിന്റെ ടെണ്ടറില്‍ മൊബിലൈസേഷൻ അഡ്വാൻസിനെ കുറിച്ച്‌ പറയുന്നില്ല

ബെല്ലിന് അഡ്വാൻസായി തുക കൈമാറുമ്ബോള്‍ ചട്ടപ്രകാരമുള്ള പലിശ നിരക്കിനെക്കുറിച്ച്‌ പറയുന്നില്ലെന്നും, പലിശ എസ്ബിഐ നിരക്കിന്റെ 3% അധികമായി ഈടാക്കണമെന്നും കെഎസ്‌ഇബി പ്രതിനിധി 2018ല്‍ നിര്‍ദേശിച്ചു. ആദ്യഘട്ടത്തിലെ ബില്ലില്‍തന്നെ ഇതു തിരിച്ചുപിടിക്കണമെന്നും കെഎസ്‌ഇബി ആവശ്യപ്പെട്ടു. 

എന്നാല്‍, കിഫ്ബിയില്‍ നിന്ന് പണം അഡ്വാൻസായി കൈമാറുമെന്നും പലിശയുടെ കാര്യം അവര്‍ പറഞ്ഞിട്ടില്ലെന്നും ഐടി സെക്രട്ടറി അറിയിച്ചതിനെ തുടര്‍ന്ന് 2019 മാര്‍ച്ച്‌ 9ന് ബെല്ലുമായി സേവന കരാറില്‍ ഒപ്പിട്ടു . ബെല്ലുമായി ഉണ്ടാക്കിയ പേമെന്റ് ടേംസില്‍ പക്ഷെ സര്‍ക്കാരിന് കിട്ടേണ്ട പലിശയില്ല. പലിശയിനത്തില്‍ മാത്രം സര്‍ക്കാരിന് നഷ്ടം 36,35,57,844 കോടിയെന്നാണ് സിഎജി പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !