കോട്ടയം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരവധി വ്യാജ ആരോപങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിച്ചെന്നും അത്തരം ആരോപണങ്ങളില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.പഴയതുപോലെ കേന്ദ്ര ഏജൻസികള്‍ കേരളത്തില്‍ വട്ടമിട്ട് പറക്കട്ടെ. വസ്തുതയുണ്ടെങ്കില്‍ കേന്ദ്ര ഏജൻസികള്‍ക്ക് കോണ്‍ഗ്രസ് പരാതി നല്കട്ടെ. ലൈഫ് മിഷൻ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിന് കേന്ദ്ര ഏജൻസികളെയായിരുന്നു വിശ്വാസം. സത്യസന്ധതയുണ്ടെങ്കില്‍ യുഡിഎഫ് നുണ പറയാതെ പരാതി നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുപ്പള്ളിയിലെ ജനങ്ങളുടെ സ്നേഹ സമ്ബൂര്‍ണമായ പ്രതികരണം ആത്മവിശ്വാസം നല്‍കുന്നുണ്ട്. മണ്ഡലത്തില്‍ പ്രചാരണം നന്നായി പോകുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലായിടത്തും ഓടിയെത്തുകയാണ് ഇതുവരെ സംഭവിച്ചിട്ടില്ലാത്ത അഭൂതപൂര്ണമായ മാറ്റത്തിന് മണ്ഡലം തയ്യാറെടുക്കുന്നുവെന്നും ജെയ്സ് സി തോമസ് പറഞ്ഞു.
ഇവിടെ മത്സരത്തിന്റെയോ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെയോ ആവശ്യമില്ലെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു. ഏകപക്ഷിയമായി യുഡിഎഫ് അര ലക്ഷം വോട്ടിനെങ്കിലും വിജയിച്ചുകേറുന്ന അവസ്ഥയാണെന്നായിരുന്നു പ്രതികരണം. പക്ഷെ ഇപ്പോള്‍ സാഹചര്യം ആകെ മാറി. തിരെഞ്ഞടുപ്പ് എന്നത് വികസനത്തിന്റെ രാഷ്ട്രീയമാണെന്നും ജെയ്സ് സി തോമസ് പറഞ്ഞു.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.