അമിതമായ പാരസെറ്റാമോള്‍ ഉപയോഗം വലിയ ആപത്തിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നത്. ഇവ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്കുന്നു.ഇവ കരള്‍, ആമാശയ വീക്കം, അലര്‍ജി, ഉറക്കം തൂങ്ങല്‍, കരള്‍ രോഗം എന്നിവയെ ബാധിക്കും
പാരസെറ്റാമോളിന്റെ കവറിനു പുറത്തു തന്നെ അവ കരളിനു ദോഷകരമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു ഗ്രാമിലേറെ പാരസെറ്റാമോള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.പാരസെറ്റാമോള്‍ ഉപയോഗത്തിന്റെ അളവു കൂടിയാല്‍ അത് ദഹനക്കുറവിനും, വയറു വീര്‍ക്കുന്നതിനും കാരണമാകും.അതു പോലെ തന്നെ ഇത് ശരീരത്തില്‍ പലയിടത്തായി ചുവന്ന പാടുകളും സൃഷ്ടിക്കും.ഇതിന്റെ ഉപയോഗം മൂലം കരള്‍ അമിതധ്വാനം ചെയ്യുന്നതിനാല്‍ കഠിനമായ ക്ഷീണവും, മറവിയും, അസ്വസ്ഥതയും നമ്മളില്‍ ഉണ്ടാക്കും. ഉപയോഗത്തിന്റെ അളവു കൂടും തോറും കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിന്നു പോകും.അതിനാല്‍ കരള്‍രോഗമുളളവര്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ പാരസെറ്റാമോള്‍ കഴിക്കരുത്. അളവു കൂടിയാല്‍ അത് വൃക്കകളേയും തകരാറിലാക്കും.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.