അമ്മയുടെ പരിചയക്കാരിയാണെന്ന വ്യാജേന മൊബൈൽ തട്ടിയെടുത്ത് കടന്നു; യുവതി പിടിയിൽ,,

പേരൂര്‍ക്കട: ഫോണ്‍ ചെയ്യാനെന്ന് പറഞ്ഞ് വാങ്ങിയശേഷം വിലകൂടിയ മൊബൈലുമായി കടന്ന യുവതിയെ പേരൂര്‍ക്കട പോലീസ് പിടികൂടി.

വിളപ്പില്‍ വില്ലേജില്‍ കാക്കാമുകള്‍ വാര്‍ഡില്‍ കാവുംപുറം ഹൗസിങ് കോളനിയില്‍ താമസിക്കുന്ന ലതയാണ് (44) പിടിയിലായത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ശാസ്തമംഗലം പൈപ്പിൻമൂടാണ് സംഭവം നടന്നത്. ഇവിടെ താമസിക്കുന്ന സിന്ധുവിന്റെ വീട്ടില്‍ ലതയെത്തി.

സിന്ധുവിന്റെ മകള്‍ ലക്ഷ്മി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അമ്മയുടെ പരിചയക്കാരിയാണെന്നും പറഞ്ഞെത്തിയ ലത അത്യാവശ്യമായി ഒരാളെ വിളിക്കാനെന്നും പറഞ്ഞ് ലക്ഷ്മിയില്‍നിന്ന് മൊബൈല്‍ വാങ്ങി. ഫോണ്‍ ചെയ്യുന്നെന്ന വ്യാജേന വീടിനു പുറത്തിറങ്ങിയ ലത അതുവഴിയെത്തിയ ഓട്ടോറിക്ഷയില്‍ കയറി കടന്നുകളഞ്ഞു. 

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ പോലീസ് സ്ഥലം തിരിച്ചറിഞ്ഞു. തുടര്‍ന്ന് കാവുംപുറത്തുനിന്നും പ്രതിയെ പിടികൂടി. മൊബൈലും പോലീസ് കണ്ടെത്തി.

പേരൂര്‍ക്കട ഇൻസ്പെക്ടര്‍ സൈജുനാഥിന്റെ നേതൃത്വത്തില്‍ എസ്.ഐ. വൈശാഖ് കൃഷ്ണൻ, എ.എസ്.ഐ. സന്ധ്യ, സി.പി.ഒ.മാരായ പ്രശാന്ത്, അനില്‍കുമാര്‍, ആദര്‍ശ്, ഷംല, സിന്ധു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വിളപ്പില്‍ശാല, മലയിൻകീഴ് സ്റ്റേഷനുകളിലും പ്രതിക്കെതിരേ സമാനരീതിയിലുള്ള നിരവധി കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !