കോട്ടയം:ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്തെ ധനകാര്യ മിസ് മാനേജ്മെന്റ് ആണ് സംസ്ഥാനത്തെ ഇപ്പോഴത്തെ സാമ്പത്തിക പ്രതസന്ധിയിലേക്കു തള്ളിവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
കിഫ്ബിക്കു വേണ്ടി അന്ന് 65,000 കോടി വായ്പയെടുത്തു, പെന്ഷന് ഫണ്ടിനു വേണ്ടി 8000 കോടിയെടുത്തു. ഇതെല്ലാം തുടര്‍ന്നു വരുന്ന സര്‍ക്കാരിന്റെ തലയില്‍ ഇരിക്കട്ടെയെന്നു കരുതി. ഐസക് ഞങ്ങളുടെ തലയിലിരിക്കട്ടെ എന്നു വിചാരിച്ചു പക്ഷെ വീണത് ബാലഗോപാലിന്റെ തലയില്‍.കിഫ്ബിയുടെ കടമെടുപ്പും പെന്ഷന് ഫണ്ടിനു വേണ്ടിയെടുത്ത പണവും കേരളത്തിന്റെ വായ്പാപരിധിയില്‍ വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. പ്രതിപക്ഷം ഇറക്കിയ രണ്ടു ധവളപത്രങ്ങളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
തെരഞ്ഞെടുപ്പിനു മുമ്പ് പെന്ഷന് മുടങ്ങില്ല എന്നു വരുത്തിത്തീര്‍ക്കാന്‍ ബജറ്റിനു പുറത്ത് സംവിധാനമുണ്ടാക്കി കോടികള്‍ കടമെടുത്തു. അതെല്ലാം ഇപ്പോള്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ വന്നിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ ധനപ്രതിസന്ധിക്കു കാരണം.
പുതുപ്പള്ളിയില്‍ പ്രതിപക്ഷത്തെ വികസന ചര്‍ച്ചയ്ക്കു വെല്ലുവിളിക്കുകയാണ് സിപിഎം. അഞ്ചു ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ മാറിക്കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് സംസ്ഥാന ട്രഷറി. അഞ്ചു ലക്ഷം മുടക്കി ഒരു ഓട പോലും പണിയാന്‍ പറ്റാത്ത അവസ്ഥയിലാണ്, അപ്പോഴാണ് വികസന ചര്‍ച്ചയ്ക്കു വെല്ലുവിളിക്കുന്നത്.
കെ ഫോണ്‍ പദ്ധതിയില്‍ സംസ്ഥാന ഖജനാവിന് 36 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രി മറുപടി പറയണം. മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തതുവഴിയാണ് നഷ്ടമുണ്ടായത്.
മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് ചട്ടം ലംഘിച്ച് അഡ്വാന്‍സ് നല്‍കിയത്. പാലാരിവട്ടം പാലം കേസില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ത്തത് മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തെന്ന പേരിലാണ്. അങ്ങനെയെങ്കില്‍ കെ ഫോണ്‍ കേസില്‍ മുഖ്യമന്ത്രിയും പ്രതിയാവണം. ആയിരം കോടി രൂപയുടെ പദ്ധതി കമ്പനികള്‍ക്കു വേണ്ടി 1531 കോടിയാക്കി മാറ്റി ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് സതീശന് ആരോപിച്ചു.
ഇടുക്കി ജില്ലയിലെ ശാന്തന്‍പാറയില്‍ സിപിഎം ഓഫിസ് പണിയുന്നത് ഭൂപതിവു ചട്ടം ലംഘിച്ചാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഏലമലക്കാട്ടില്‍ കെട്ടിടം പണിക്കു വിലക്കുണ്ട്. എന്‍ഒസി ഇല്ലാതെയാണ് പണി നടക്കുന്നത്. നിയമവിരുദ്ധമായി പണിയുന്ന കെട്ടിടം ഇടിച്ചുനിരത്തണമെന്ന് വിഡി സതീശന് ആവശ്യപ്പെട്ടു.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.