എക്‌സീറ്റർ: യുകെ മലയാളിയും കൊല്ലം പൂയപ്പള്ളി സ്വദേശിയുമായ റെജി ജി. ചെക്കാലയിൽ(57) കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പ്ലൈമൗത്തില്‍ താമസിെക്കുന്ന കൊല്ലം സ്വദേശിയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.
സാമൂഹിക, സാംസ്‌കാരിക, ആത്മീയ രംഗങ്ങളിൽ സജീവ ഇടപെടൽ നടത്തിയിരുന്ന റെജിയുടെ വേർപാടിൽ ഏറെ ദുഃഖിതരാണ് കുടുംബാംഗങ്ങളും എക്‌സീറ്ററിലെ മലയാളി സമൂഹവും.
ബ്രിസ്റ്റോൾ സെന്റ് തോമസ് മാർത്തോമ ചർച്ച് ഇടവകാംഗമായ റെജി കൊല്ലം പൂയപ്പള്ളി ചെക്കാലയിൽ കുടുംബാംഗമാണ്. ഒക്ടോബർ 23 ന് തിരുവനന്തപുരത്ത് മൂത്ത മകളുടെ വിവാഹം നടക്കാൻ ഇരിക്കെയാണ് അപ്രതീക്ഷിതമായി കുടുംബത്തെ തേടി മരണമെത്തുന്നത്. ഒക്ടോബർ ഒന്നിന് വിവാഹ ഒരുക്കങ്ങൾക്കായി നാട്ടിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു.
ഭാര്യ: ജൂലി ജോൺ (നഴ്സ്, റോയൽ ഡെവൺ ആൻഡ് എക്‌സീറ്റർ എൻഎച്ച്എസ് ഹോസ്പിറ്റൽ, എക്‌സീറ്റർ).
മക്കൾ: മെർലിൻ, മിറിയം, മെൽവിൻ. സഹോദരങ്ങൾ: ഓമന അലക്സാണ്ടർ (കോട്ടയം), ലിസി മാത്യു (എക്‌സീറ്റർ, യുകെ), സജിമോൻ ഗീവർഗീസ് (എക്‌സീറ്റർ, യുകെ), പരേതനായ ഡോ. മോഹൻ ജി. ചെക്കാലയിൽ (മാർത്തോമ കോളജ്, തിരുവല്ല).
സംസ്കാരം പിന്നീട് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ ചർച്ചിൽ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.