കല്പറ്റ: സമ്പൂര്‍ണ വാക്സിനേഷന് യജ്ഞം മിഷന് ഇന്ദ്രധനുഷിന്റെ ഒന്നാം ഘട്ടത്തില്‍ 2893 കുട്ടികള്‍ക്കും 951 ഗര്‍ഭിണികള്‍ക്കും വാക്സിന് നല്‍കിയെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.പി. ദിനീഷ് പറഞ്ഞു.
ഒന്നാം ഘട്ടത്തില്‍ ലക്ഷ്യമിട്ടതിന്റെ നൂറുശതമാനം വാക്സിന് നല്കാന് കഴിഞ്ഞു. വാക്സിന് എടുക്കാന്‍ കഴിയാത്തവര്‍ക്ക് നിശ്ചിത ദിവസങ്ങളില്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് വാക്സിന് എടുക്കാം.പരിശീലനം ലഭിച്ച147ജെ.പി.എച്ച്.എന്‍മാരാണ് വാക്സിന് നല്‍കിയത്. 311 സെഷനുകളായാണ് പ്രവര്‍ത്തനം നടത്തിയത്. മെഡിക്കല്‍ ടീം വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി.രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒൻമ്പത് മുതല്‍ 14 വരെയും നടക്കും. വാക്സിന് എടുക്കാന്‍ വിട്ടുപോയിട്ടുളള ഗര്‍ഭിണികളും അഞ്ചു വയസ്സുവരെയുള്ള എല്ലാ കുട്ടികളും വാക്സിന് സ്വീകരിക്കണം.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.