മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് നിയമസഭാസ്പീക്കര്‍ എ.എന്‍. ഷംസീര്‍.

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് നിയമസഭാസ്പീക്കര്‍ എ.എന്‍. ഷംസീര്‍.

നിയമസഭാസമ്മേളനത്തിന് മുന്നോടിയായാണ് സ്പീക്കര്‍ പുതുപ്പള്ളിയിലെത്തിയത്‌. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

53 വര്‍ഷത്തിനുശേഷം ഉമ്മന്‍ ചാണ്ടിയില്ലാതെ തിങ്കളാഴ്ച നിയമസഭ ചേരുകയാണെന്നും സഭയില്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കുന്ന ചടങ്ങിലേക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ക്ഷണിക്കുന്നതിനാണ്‌ താന്‍ പുതുപ്പള്ളിയില്‍ എത്തിയതെന്ന് ഷംസീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 53 വര്‍ഷം ഒരു വ്യക്തിയ്ക്ക് നിയമസഭാ സാമാജികനായി തുടരാന്‍ സാധിക്കുന്നത് അപൂര്‍വഭാഗ്യമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

"ഇനിയൊരു ഉമ്മന്‍ ചാണ്ടി സാറുണ്ടാകുമോയെന്ന് സംശയമാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ നാളത്തെ നിയമസഭാസമ്മേളനത്തിന് ക്ഷണിക്കാന്‍ വന്നതാണ്", ഷംസീര്‍ പറഞ്ഞു.

എന്‍എസ്എസിന്റെ പ്രതിനിധിയോഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും പറഞ്ഞതാണെന്നും ഇനഫ് ഇസ് ഇനഫ് എന്നും അദ്ദേഹം മറുപടി നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !