ഹൈദരാബാദ് : മുൻ നക്സലൈറ്റും, വിപ്ലവഗായകനും ആക്റ്റിവിസ്റ്റുമായ ഗദ്ദർ (74) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
2010 വരെ നക്സലൈറ്റ് പ്രസ്ഥാനത്തിൽ സജീവമായിരുന്നു ഗദ്ദർ. ശസ്തക്രിയക്കായാണ് ഗദ്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു. ഗുമ്മടി വിത്തൽ റാവു എന്നാണ് ഗദ്ദറിന്റെ യഥാർത്ഥ പേര്.ഗദ്ദറിന്റെ വിപ്ലവ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും നിരവധി ആരാധകരാണ് തെലങ്കാനയിലുള്ളത്. 2011-ൽ ജയ് ഭോലോ തെലങ്കാന എന്ന ചിത്രത്തിലെ ഗാനത്തിന് ഗദ്ദറിന് സര്‍ക്കാരിന്റെ നന്ദി അവാർഡ് ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.