തിരുവനന്തപുരം : 'ശ്രുതിതരംഗം' പദ്ധതി പ്രകാരം കോക്ലിയര്‍ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്കുവേണ്ടി ലഭിച്ച 52 അപേക്ഷകളില്‍ 44 കുട്ടികള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിന് അംഗീകാരം നല്കിയെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു,
ശസ്ത്രക്രിയയുടെ കാര്യങ്ങള്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസി (എസ്എച്ച്എ) ഏകോപിപ്പിക്കും. കോക്ലിയര്‍ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി കൂടുതല്‍ ആശുപത്രികളെ എംപാനല്‍ ചെയ്യാൻ എസ്എച്ച്എ ശ്രമിക്കുന്നുണ്ട്.ഉപകരണങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനു ലഭിച്ച അപേക്ഷകളും അവയ്ക്കു തദ്ദേശ സ്ഥാപനങ്ങള്‍ വഴി ലഭിച്ച ഫണ്ടും എസ്എച്ച്എയ്ക്ക് കൈമാറും. അതിനുള്ള കത്ത് സാമൂഹിക സുരക്ഷാ മിഷന് നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.