മലപ്പുറം :രാജ്യത്തെ കേന്ദ്ര സർവകലാശാലകളിലും എൻഐടികളിലും പുതുതായി ആരംഭിക്കുന്ന നാലുവർഷത്തെ ഇൻഡഗ്റേറ്റഡ് ബിഎഡ് കോഴ്സിന് പ്രവേശനത്തിനായുള്ള നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻ സി ഇ ടി) പരീക്ഷയ്ക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലന ക്ലാസുകൾ ഓഗസ്റ്റ് 5 മുതൽ ആരംഭിച്ചു.
വൈകിട്ട് 7.30 മുതൽ 8 .30 വരെ ഓൺലൈനായാണ് ക്ലാസുകൾ നൽകുന്നത്. ജനറൽ ടെസ്റ്റ്, അധ്യാപക അഭിരുചി, പൊതുവിജ്ഞാനം, യുക്തിചിന്ത, ഗണിത ശേഷി എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. കേരളത്തിലെ പ്രസിദ്ധ പരിശീലകർ ക്ലാസുകൾക്ക് നേതൃത്വം നൽകും.പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസസ്ഥിര സമിതി അധ്യക്ഷ നസീബ അസീസ്, വിജയഭേരി കോർഡിനേറ്റർ ടി.സലിം, ഫാഹിദ് പെരിന്തൽമണ്ണ എന്നിവർ പങ്കെടുത്തു.
ഈ പരിശീലന ക്ലാസുകൾ വിദ്യാർത്ഥികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.