1944 ഓഗസ്റ്റ് 20ന് ആണ് ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ് ഗാന്ധിയുടെ ജനനം. ഈ വർഷം അദ്ദേഹത്തിന്റെ 79-ാം ജന്മവാർഷികമാണ്. എല്ലാ വർഷവും, സമൂഹത്തിനും രാഷ്ട്രത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ സ്മരിച്ച്, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മുതിർന്ന കോൺഗ്രസ് പാർട്ടി നേതാക്കളും ആദരാഞ്ജലികൾ അർപ്പിക്കാൻ വീർഭൂമി സന്ദർശിക്കുന്നു.
മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. "മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ എന്റെ പ്രണാമം." രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
On his birth anniversary, my tributes to former PM Shri Rajiv Gandhi Ji.
— Narendra Modi (@narendramodi) August 20, 2023
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ശില്പി എന്നും രാജീവ് ഗാന്ധി അറിയപ്പെടുന്നു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയത്തിൽ രാജീവ് തീരെ തൽപ്പരനായിരുന്നില്ല. എന്നാൽ സഹോദരൻ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ രാജീവ് പൊതുരംഗത്തേക്ക് കടന്നുവരുകയായിരുന്നു. സുവര്‍ണക്ഷേത്രത്തിലെ സൈനിക നടപടിയില്‍ പ്രകോപിതരായ സിഖ് അംഗരക്ഷകര്‍ 1984 ഒക്ടോബര്‍ 31-ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കു നേര്‍ക്ക് വെടിയുതിര്‍ത്തതോടെ രാജീവിനെ കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു.
1981 മുതല്‍ 1991 വരെ വെറും 10 കൊല്ലം മാത്രം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതമാണ് രാജീവിന്റേത്. അതിനിടെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്റുവിന്റെ കൊച്ചുമകന്‍ ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 1984 ഒക്ടോബര്‍ 31-ന് ആയിരുന്നു.
1984 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലിമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ രാജീവ് അധികാരത്തിലെത്തിച്ചു. മത്സരിച്ച 491 ൽ 404 സീറ്റുകൾ കരസ്ഥമാക്കിയാണ് അത്തവണ കോൺഗ്രസ്സ് വിജയിച്ചത്. രാജീവിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒട്ടനവധി നവീന പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തും, ആശയവിനിമിയസാങ്കേതികവിദ്യാ രംഗത്തുമെല്ലാം പുതിയ ആശയങ്ങൾ നടപ്പിലാക്കി. അമേരിക്കയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനും രാജീവ് ശ്രദ്ധിച്ചു. അയൽരാജ്യങ്ങളായ മാലിദ്വീപിലും, ശ്രീലങ്കയിലും ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളിൽ ഇന്ത്യ സൈനികമായി ഇടപെട്ടത് രാജീവിന്റെ നേതൃത്വത്തിലാണ്. 1987 ബോഫോഴ്സ് വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ കരിനിഴൽ വീഴ്ത്തി.
1991 ലെ പൊതുതിരഞ്ഞെടുപ്പു വരെ രാജീവ് കോൺഗ്രസ്സ് പ്രസിഡന്റായി തുടർന്നു. കൈവിട്ട അധികാരം തിരിച്ചുപിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിനെ രാജീവ് നേരിട്ടത്. രാജ്യവ്യാപകമായി ശക്തമായ പ്രചാരണമായിരുന്നു രാജീവും കോണ്‍ഗ്രസും നടത്തിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശ്രീപെരുമ്പത്തൂരിലെത്തിയ രാജീവിനെ വന്‍ജനാവലിയായിരുന്നു കാത്തിരുന്നത്. സുരക്ഷാസംവിധാനങ്ങളെ മറയ്ക്കുംവിധമുള്ള ആള്‍ക്കൂട്ടം. അവരെ അഭിവാദ്യം ചെയ്ത് രാജീവ് മുന്നോട്ടുനടന്നു. അതിനിടെ ജനക്കൂട്ടത്തില്‍നിന്ന് മുപ്പതുവയസ്സ് പ്രായം തോന്നുന്ന ഒരു സ്ത്രീ കയ്യില്‍ മാലയുമായി മുന്നോട്ടുവന്നു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന അനസൂയ എന്ന പോലീസ് കോണ്‍സ്റ്റബിള്‍ അവരെ തടഞ്ഞു. പക്ഷേ അനസൂയയെ തടഞ്ഞ രാജീവ്, ആ സ്ത്രീയെ വേലി കടന്ന് മുന്നോട്ടു വരാന്‍ അനുമതി നല്‍കാന്‍ ആവശ്യപ്പെട്ടു. അടുത്തെത്തിയ ആ സ്ത്രീ രാജീവിന് കഴുത്തില്‍ മാലയിട്ടു. ശേഷം കാല്‍തൊട്ടുവണങ്ങാനെന്നോണം കുനിഞ്ഞു. തൊട്ടടുത്ത നിമിഷം അതി ഭീകര ശബ്ദത്തോടെ രാജീവും സമീപത്തുണ്ടായിരുന്ന 14 പേരും ചിന്നിച്ചിതറി. എല്‍.ടി.ടി.ഇയുടെ ചാവേര്‍ ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.