റഷ്യയുടെ ലൂണ-25 പേടകം നിയന്ത്രണം വിട്ട് ചന്ദ്രനിൽ പതിച്ചതായി അധികൃതർ അറിയിച്ചു. ഏകദേശം 50 വർഷത്തിനിടെ റഷ്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായിരുന്നു അത്. ആളില്ലാ ക്രാഫ്റ്റ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ഇറങ്ങേണ്ടതായിരുന്നു, പക്ഷേ ലാൻഡിംഗിന് മുമ്പുള്ള ഭ്രമണപഥത്തിലേക്ക് നീങ്ങിയപ്പോൾ പ്രശ്നങ്ങൾ നേരിട്ടതിനെത്തുടർന്ന് പരാജയപ്പെട്ടു.
റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ-25 പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങി...ചാന്ദ്ര ദൗത്യത്തിൽ പാളിച്ചകൾ സംഭവിച്ചതായി റോസ്കോസ്മോസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.... ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി വലംവെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാൻ സാധിച്ചിരുന്നില്ല...
മോസ്കോ സമയം ഇന്നലെ ഉച്ചക്ക് 2.10നാണ് ലൂണ-25 പേടകത്തെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മാറ്റാൻ ശ്രമിച്ചത്. എന്നാൽ, മുൻ നിശ്ചയിച്ച ഭ്രമണപഥത്തിലേക്ക് എത്താൻ പേടകത്തിന് സാധിച്ചിരുന്നില്ല. പേടകത്തിന്‍റെ സാങ്കേതിക തകരാറിനെ കുറിച്ച് വിശകലനം ചെയ്യുകയാണെന്നും തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചിരുന്നു.
റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ-25 പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങി തകർന്നു. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ലൂണ-25 ദൗത്യം പരാജയപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. ഇതിനൊടുവിലാണ്, ലൂണ പേടകം ചന്ദ്രോപരിതലത്തിൽ തകർന്നുവീണതായി റിപ്പോർട്ടുകൾ വന്നത്. ദൗത്യം പരാജയപ്പെടാനുള്ള കാരണങ്ങളെ കുറിച്ച് പഠിക്കുമെന്ന് റോസ്കോസ്മോസ് അറിയിച്ചു. ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം ആഗസ്റ്റ് 23ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനിരിക്കെയാണ് ലൂണയുടെ തകർച്ച.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.