ന്യൂസിലൻഡ്, മലയാളികളെ തേടിയെത്തിയത് ഒരു മരണവാർത്തയ്ക്ക് പിന്നാലെ മറ്റൊരു മരണവാർത്ത കൂടി. രണ്ടു പേരും 40 വയസ്സിൽ താഴെ പ്രായം ഉള്ളവർ കൂടാതെ എത്തിയിട്ട് കുറച്ചു നാളുകൾ മാത്രം.
ന്യൂസിലൻഡിൽ ജോലി ചെയ്യുകയായിരുന്ന വിഷ്ണു ഷാജി (32) ഇന്ന് നിര്യാതനായി. തൊടുപുഴ നീലപ്പാറ സ്വദേശിയാണ്. ന്യൂസിലൻഡിൽ ഈ ആഴ്ചയിൽ മരണപ്പെടുന്ന രണ്ടാമത്തെ മലയാളി ആണ്.
![]() |
Vishnu Shaji(32) |
കഴിഞ്ഞ നാല് വർഷമായി ന്യൂസിലൻഡിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ന്യൂസിലൻഡിൽ വന്നിട്ട് ഒരു വർഷമേ ആകുന്നുള്ളു. രാവിലെ ഭാര്യയെ ജോലി കൊണ്ട് പോയി വിട്ടിട്ട് വീട്ടിൽ വന്നു ഉറങ്ങുകയായിരുന്നു എന്നാണ് വിവരം.
ജോലിക്കു ചെല്ലാതായപ്പോൾ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൈലന്റ് അറ്റാക്ക് ആണെന്നാണ് പ്രാഥമിക വിവരം. ക്രൈസ്റ്റ്ചർച്ചിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു വിഷ്ണു.
2 ദിവസങ്ങൾക്ക് മുൻപാണ് വിജിൻ രാജൻ (39) ന്യൂസിലൻഡിൽ വച്ച് നിര്യാതനായത്.
![]() |
VIJIN RAJAN (39) |
ന്യൂസിലൻഡിലെ മലയാളികളുടെ കൂട്ടായ്മ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട ശ്രമങ്ങൾ നടത്തുകയാണ്. രണ്ടു പേരുടെയും സംസ്‌കാര ശുശ്രുഷകൾ പിന്നീട് നാട്ടിൽ നടത്തും.
READ MORE: വിജിൻ രാജൻ (39) നിര്യാതനായി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.