കോതമംഗലം: സുഖദുഃഖങ്ങൾ ഒരുപോലെ പങ്കുവയ്ക്കുന്ന സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായിരുന്നു മാർ ബേസിൽസ്കൂളിലെ ഓണാഘോഷം. ഓണപ്പൂക്കളമിട്ട് മാവേലിയെ വരവേറ്റ് പുലികളിയും തിരുവാതിരകളിയും കൈകൊട്ടിക്കളിയും ഓണപ്പാട്ടുകളുമായി മാർ ബേസിൽകുടുംബാംഗങ്ങൾ ഓണത്തെ വരവേറ്റു.
പാരമ്പര്യത്തിന്റെ പകിട്ടിൽ നിറഞ്ഞുനിന്ന വർണ്ണാഭമായ വേഷവിധാനങ്ങളിലൂടെ എല്ലാവരും ഓണാഘോഷത്തിനെത്തി. സുന്ദരിക്ക് പൊട്ടുതൊടീൽ , ചാക്കിലോട്ടം ,സൂചിയിൽ നൂല് കോർക്കൽ, തുടങ്ങി വിവിധങ്ങളായ ഓണക്കളികളിലും എല്ലാവരും ഉല്ലസിച്ച് പങ്കെടുത്തു.
വിഭവ സമൃദ്ധമായ ഓണസദ്യയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും സ്റ്റാഫും പങ്കാളികളായി. സ്കൂൾ മാനേജ് മെന്റിന്റെയും പിറ്റിഎയുടെ യും പിന്തുണയും സഹകരണവുമാണ് ഓണാഘോഷത്തിന് മിഴിവേകിയത്. എന്നെന്നും മനസ്സിൽ സൂക്ഷിക്കാൻ ഒട്ടേറെ ഓണാനുഭവങ്ങളുമായി കുട്ടികൾ ആഘോഷത്തിമർപ്പിലാറാടി.
സ്കൂൾ മാനേജർ ശ്രീ ജോർജ് കൂർപ്പിള്ളിൽ, പിടിഎ പ്രസിഡണ്ട് ശ്രീ പി കെ സനീഷ്, പ്രിൻസിപ്പൽ ഫാദർ പി.ഒ പൗലോസ്, ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു വർഗീസ്, സിജു തോമസ്, ബ്ലസൻ പി എൽദോ , മഞ്ചു ജേക്കബ്, ബിന്ദു എം.പി തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.