കോട്ടയം: പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണത്തിന്റെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഇരുമുന്നണികളും പ്രചാരണ അജണ്ടകള്‍ ഉറപ്പിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി ബാക്കിയുള്ളത് ഒരാഴ്ച. എതിരാളിയുടെ അവസാനഅടവുകളിലെന്തൊക്കെയെന്നതാണ് മത്സര രംഗത്തുള്ളവരുടെ ആകാംക്ഷ. ഉമ്മൻചാണ്ടിയുടെ വിയോഗത്തിലെ സഹതാപ വികാരം ഉച്ചസ്ഥായിയില്‍ നില്‍ക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചാണ്ടി ഉമ്മനെ രംഗത്തിറക്കി അനുകൂല വികാരം ഉറപ്പിക്കുന്നതില്‍ യുഡിഎഫ് ആദ്യ ലാപ്പില്‍ വിജയിക്കുകയും ചെയ്തു.
എന്നാല്‍ രണ്ടാം ലാപ്പില്‍ മണ്ഡലത്തില്‍ പരിചിത മുഖമായ ജയ്ക്കിന്റെ രംഗപ്രവേശവും വികസന വിഷയങ്ങളിലേക്ക് മാറിയ ചര്‍ച്ചകളും എല്‍ഡിഎഫ് ക്യാമ്പയിനും ഊര്‍ജ്ജമായി. വികസന വിഷയത്തില്‍ എല്‍ഡിഎഫിന്റെ വഴിയെ യുഡിഎഫ് ഒരുവേള ചുവടുമാറിയെങ്കിലും ഉമ്മൻചാണ്ടിയുടെ നാല്പതാം ചരമദിനത്തിലെ സ്മൃതി യാത്രയിലൂടെ മടങ്ങിവന്നിരിക്കുന്നു.
ഉമ്മൻചാണ്ടിക്ക് നല്കിയ ചികിത്സയെ ചൊല്ലി തുടക്കത്തിലെ സിപിഎം ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്‍ഡിഎഫിനെ തന്നെ തിരിഞ്ഞ് കൊത്തിയിരുന്നു. ഇതില്‍ നിന്നും പിന്മാറിയ ഉടൻ യുഡിഎഫ് തിരിച്ചടിച്ചത് ജയ്ക്ക് സി തോമസിന്റെ സ്വത്തുയര്ത്തിയുള്ള വിവാദങ്ങളിലൂടെയാണ്.
വ്യക്തി അധിക്ഷേപങ്ങള്‍ അവസാനിച്ചു എന്ന് കരുതിയിടത്താണ് അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം ശക്തമാകുന്നത്. സൈബര്‍ ഇടങ്ങളിലെ ഈ അധിക്ഷേപങ്ങള്‍ മുന്നണികളുടെ പ്രചാരണ പദ്ധതികളെ ദുര്‍ബലപ്പെടുത്തുന്നതും യുഡിഎഫ് എല്‍ഡിഎഫ് നേതൃത്വങ്ങള്‍ക്ക് തലവേദനയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.