ലോസ് ആഞ്ചൽസ്:യുഎസിലെ കാലിഫോര്‍ണിയയിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മകന്റെ മുറിയില്‍നിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമ്മ മുറി പരിശോധിച്ചത്.അകത്തു കയറിയപ്പോള്‍ ഒരു സ്ത്രീയുടെ ശരീരമാണെന്ന് തിരിച്ചറിഞ്ഞു. ഉടനെ ഇവര്‍ ബോധരഹിതയായി. ബോധം വന്ന ശേഷമാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്.
അന്വേഷണത്തില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ 20 വയസ്സുള്ള യുവതിയെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഫോക്സ് 11 റിപ്പോര്‍ട്ട് അനുസരിച്ച്, ലോസ് ഏഞ്ചല്‍സ് പൊലീസിനാണ് അമ്മ വിവരം അറിയിച്ചത്. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാണ് മരിച്ചതെന്നും വ്യക്തമല്ല.
പോസ്റ്റ് മോര്‍ട്ടം, ഫോറൻസിക് പരിശോധനകള്‍ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാകാനൂ. അതേസമയം മകനെ കണ്ടെത്താനായിട്ടില്ല. പൊലീസിനെ വിളിച്ച സ്ത്രീയുടെ 26 കാരനായ മകനാണ് പ്രതിയെന്ന് പൊലീസ് വക്താവ് സ്ഥിരീകരിച്ചു.
ഇയാളെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചെന്നും വക്താവ് അറിയിച്ചു. കൊലപാതകമാണ് ചുമത്തിയ വകുപ്പ്. അതേസമയം, അമേരിക്കയില്‍ സമീപകാലത്ത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുന്ന സംഭവം നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.