ന്യുയോര്‍ക്ക് : ആധുനിക ചികിത്സാ രംഗത്ത് പുതുചരിത്രം രചിച്ച് ന്യൂയോര്‍ക്കിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനില്‍ പിടിപ്പിച്ചത് .
ന്യൂയോര്‍ക്കിലെ ലാങ്കോണ്‍ ഹെല്‍ത്തിലെ സര്‍ജറി വിഭാഗത്തിന്റെ പ്രഫസറും ചെയര്‍മാനുമായ റോബര്‍ട്ട് മോണ്ട്ഗോമറിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ജീവിച്ചിരിക്കുന്ന രോഗികളില്‍ നടത്താനുള്ള ഓപ്പറേഷനിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണിത് .വെന്റിലേറ്റര്‍ പിന്തുണയില്‍ 32 ദിവസത്തിന് ശേഷവും ഹൃദയമിടിപ്പ് നിലനിര്‍ത്തിയിരുന്ന 57 കാരനായ മൗറിസ് മില്ലറിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെച്ചത്.കഴിഞ്ഞ മാസം 14 നായിരുന്നു ശസ്ത്രക്രിയ . ഒരു മാസമായി വൃക്ക ശരിയായി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് മാസത്തേക്ക് കൂടി അതിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുമെന്നും ഡോ. മോണ്ട്ഗോമറി പറഞ്ഞു. "ഈ അവയവം ശരിക്കും ഒരു മനുഷ്യാവയവം പോലെ പ്രവര്‍ത്തിക്കുകയാണ് ഇതുവരെ അത് അങ്ങനെയാണ് കാണപ്പെടുന്നത്, " ഡോ. റോബര്‍ട്ട് മോണ്ട്ഗോമറി പറഞ്ഞു. മൗറിസിന്റെ വൃക്കയ്ക്ക് പകരം ജനിതകമാറ്റം വരുത്തിയ പന്നിയില്‍ നിന്ന് ഒരു വൃക്ക മാറ്റി വച്ചു . അത് ഉടനടി പ്രവര്‍ത്തിക്കാനും ആരംഭിച്ചു .
ഇത് എന്റെ സഹോദരൻ ആഗ്രഹിക്കുന്നതാണെന്ന് ഞാൻ കരുതുന്നു. ഞാൻ എന്റെ സഹോദരനെ അവര്‍ക്ക് വാഗ്ദാനം ചെയ്തു. അവൻ ഇനി മെഡിക്കല്‍ പുസ്തകങ്ങളില്‍ ഉള്‍പ്പെടും, എന്നേക്കും ജീവിക്കും," മൗറിസ് മില്ലറിന്റെ സഹോദരി മേരി മില്ലര്‍-ഡഫ് പറഞ്ഞു,





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.