ഇടുക്കി:തൊടുപുഴ കരിമണ്ണൂരിൽ വീട്ടമ്മയെ വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത പുരുഷനെയും സ്ത്രീയെയും പോലീസ് പിടികൂടി.കൂത്താട്ടുകുളം സ്വദേശികളായ കൊച്ചുപുരയ്ക്കല്‍ കുഞ്ഞുമോന് (44), ഒപ്പം താമസിക്കുന്ന സിനി (44) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.30ന് കുറുമ്പാലമാറ്റം സ്വദേശിനി മംഗലത്ത് രാധാ ചന്ദ്രന്റെ മാലയാണ് പ്രതികള്‍ കവര്‍ന്നത്. രാവിലെ വീട് പൂട്ടി ജോലിക്ക് പോകാനായി വീടിന്റെ തിണ്ണയില്‍ ഇറങ്ങിയപ്പോള്‍ പ്രതികള്‍ വാക്കത്തിയുമായെത്തി ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.വീട്ടമ്മ ബഹളം വച്ചതോടെ പ്രദേശ വാസികൾ ഓടിക്കൂടി മോഷ്ടാക്കളെ തടഞ്ഞു വച്ച് വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് കരിമണ്ണൂര്‍ എസ്.എച്ച്.ഒ കെ.ജെ. ജോബിയുടെ നേതൃത്വത്തില്‍ പോലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ മുമ്പ് കുറുമ്പാലമറ്റത്ത് വാടകയ്ക്ക് താമസിച്ചിരുന്നു.
കൂടാതെ പ്രതികളില്‍ ഒരാളുടെ അമ്മവീട് കരിമണ്ണൂരിലാണ്. ഈ പരിചയത്തിലാണ് പ്രതികള്‍ മോഷണത്തിന് ഇവിടം തിരഞ്ഞെടുത്തത്. പ്രതികള്‍ മുമ്പും കേസുകളില്പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.