തിരുവനന്തപുരം: ഗര്‍ഭകാലത്ത് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് പ്രധാനമാണ്. ഗര്‍ഭകാലത്ത് പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് വളരെ പ്രധാനമാണ്
ചില ഭക്ഷണങ്ങള്‍ കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യം നല്‍കും. ഗര്‍ഭകാലത്ത് നിര്‍ബന്ധമായും ഗര്‍ഭിണി കഴിച്ചിരിക്കേണ്ട പ്രധാനപ്പെട്ട പഴങ്ങളിലൊന്നാണ് മാതളം. ഇതില്‍ വിറ്റാമിൻ എ, സി, ഡി, ബി-6, സോഡിയം, പൊട്ടാസ്യം, ഡയെറ്ററി ഫൈബര്‍, കാല്‍സ്യം മഗ്നീഷ്യം, അയേണ്‍ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്.അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ഗുണകരമാകുന്ന പോഷകങ്ങളാണ് ഇവ. മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ഛര്‍ദ്ദിയും വിളര്‍ച്ചയും ഒരു പരിധി വരെ അകറ്റാം. രക്തത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും മാതളം സഹായിക്കും.
മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്ലാസന്റയ്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഗര്‍ഭകാലത്ത് ശരീര വേദനകള്‍ സാധാരണയാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് മാതളം. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്. ഇത് ഗര്‍ഭകാലത്തുണ്ടാകുന്ന കാല് വേദനയ്ക്കും നടുവേദനയ്ക്കുമെല്ലാം പരിഹാരമാണ്. മാത്രമല്ല, പൊട്ടാസ്യം ബിപി നിയന്ത്രിച്ചു നിര്‍ത്താനും നല്ലതാണ്.
വയറ്റിലെ കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് മാതള നാരകം ഏറെ നല്ലതാണ്. ഇത് കുഞ്ഞിന്റെ ബുദ്ധി ശക്തിയ്ക്കും നാഡികളുടെ വളര്‍ച്ചയ്ക്കും നാഡീ സംബന്ധമായ തകരാറുകള്‍ക്കും നല്ലൊരു പരിഹാരമാണ്. മാതള നാരങ്ങ ജ്യൂസ് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് . ഇത് ആരോഗ്യസംരക്ഷണത്തിന് വളരെ മികച്ചതാണ്. മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നതിലൂടെ ഇത് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും മറ്റ് ഹൃദയസംബന്ധമായ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
എല്ലുകള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മാതളം സഹായിക്കുന്നു. ഇതിലുള്ള കാല്‍സ്യം എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.