കിഴക്കമ്പലം: കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയുമായി വഴക്ക് ഉണ്ടായതിനെ തുടര്‍ന്ന് പേടിപ്പിക്കാൻ ട്രാൻസ് ഫോര്‍മറിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച് ഭീഷണി മുഴക്കാൻ ശ്രമിച്ച യുവാവിന് പൊള്ളലേറ്റു.
കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടിയുടെയും അജ്മലിന്റെയും കരച്ചിലും പൊട്ടിത്തെറിക്കുന്ന ശബ്ദവും കേട്ട് തൊട്ടടുത്തുള്ള വൈദ്യുതി സെക്ഷൻ ഓഫീസില്‍നിന്ന് രാത്രി ജോലിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഓടിയെത്തി പ്രഥമ ശ്രുശ്രൂഷ നല്കി വൈദ്യുതി ബോര്‍ഡിന്റെ ജീപ്പില്‍ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലും അവിടെനിന്നും മെഡിക്കല്‍ സെന്ററിലേക്കും മാറ്റുകയായിരുന്നു.
അജ്മല്‍ സിദ്ദീഖിന്റെ കൈകള്‍ക്കും കഴുത്തിനു താഴെയും അരക്ക് മുകളിലും പൊള്ളലേറ്റിട്ടുണ്ട്. വൈദ്യുതി ട്രിപ്പായതും തെറിച്ച് വീണതുമാണ് വൻ അപകടത്തില്‍നിന്ന് രക്ഷപ്പെടാൻ കാരണമെന്ന് വൈദ്യുതി ജീവനക്കാര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.