കൊച്ചി: കുട്ടിക്കു വേണ്ടിയുള്ള മാതാപിതാക്കളുടെ അവകാശത്തര്‍ക്കത്തില്‍ കുട്ടിക്ക് സ്വതന്ത്ര അഭിഭാഷകനെ നിയോഗിച്ച് ഹൈക്കോടതി.
കേരളത്തിലെ നീതിന്യായ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരമൊരു ഉത്തരവ്. അവകാശതര്‍ക്കത്തിലെ ഹര്‍ജികള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കാനും നിര്‍ദേശിച്ചു.
മലപ്പുറം സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. എട്ടര വയസ്സുള്ള കുട്ടിയെ വിട്ടുകിട്ടാൻ പിതാവ് കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തുടര്‍നടപടികള്‍ക്കു മുതിര്‍ന്നില്ല. എന്നാല്‍, കുട്ടിയെ വിട്ടുകിട്ടാൻ അമ്മ ഉപഹര്‍ജി നല്കി.
വാദം കേട്ട കുടുംബക്കോടതി കുട്ടിയെ പിതാവിനൊപ്പം വിടാൻ ഉത്തരവിട്ടു. തുടര്‍ നടപടിക്കു മുതിരാത്ത പിതാവിനൊപ്പം കുട്ടിയെ വിടാൻ കോടതിക്കു കഴിയുമോയെന്ന വിഷയമാണു ഹൈക്കോടതി പരിഗണിച്ചത്.
അമ്മയുടെ മാതാപിതാക്കള്‍ക്കെതിരെ പോക്സോ കേസ് നിലവിലുള്ളതും ഡിവിഷൻ ബെഞ്ചില്‍ ചര്‍ച്ചയായി. തുടര്‍ന്നാണു കുട്ടിയുടെ താല്പര്യം സംരക്ഷിക്കുന്നതിന് പ്രത്യേകം അഭിഭാഷകനെ വയ്ക്കുന്നത് ഉചിതമാണെന്ന അഭിപ്രായം ഉയര്‍ന്നത്.
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ ഭാഗമായ വിക്ടിം റൈറ്റ്സ് സെന്ററിലെ പ്രൊജക്ട് കോ ഓര്‍ഡിനേറ്ററായ അഡ്വ. പാര്‍വതി മേനോനാണ് ഇതു മുന്നോട്ടുവച്ചത്. കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കുട്ടിക്കുവേണ്ടി അഭിഭാഷകനെ നിയോഗിക്കുന്ന രീതി നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.